അയ്യായിരത്തോളം വിമാനജീവനക്കാര്‍ക്ക് കൂടി നിയമനം നല്‍കാന്‍ ഒരുങ്ങി ദുബൈ വിമാനകമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. എമിറേറ്റ്‌സിന്റെ എ-350 വിമാനങ്ങളിലേക്കാണ് നിയമനം. ഈ വര്‍ഷം എമിറേറ്റ്‌സിന് കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് നിയമനം. വിവിധ ലോകനഗരങ്ങളില്‍ നിന്നായി അയ്യായിരത്തോളം വിമാനജീവനക്കാര്‍ക്ക് നിയമനം നല്‍കാനാണ് എമിറേറ്റ്‌സസ് ഒരുങ്ങുന്നത്.
നിലവില്‍ എഴുപത്തിയാറ് രാജ്യങ്ങളിലായി 140 നഗരങ്ങളിലേക്കാണ് എമിറേറ്റ്‌സ് ഒരുങ്ങുന്നത്. ഈ വര്‍ഷം ഇത് വീണ്ടും വര്‍ദ്ധിക്കും. ഇതിനാവശ്യമായ ജീവനക്കാരെ കണ്ടെത്തുകയാണ് വിമാനകമ്പനിയുടെ ലക്ഷ്യം.നിലവില്‍ 21500 ജീവനക്കാരാണ് എമിറേറ്റ്‌സിന് ഉള്ളത്. കഴിഞ്ഞ വര്‍ഷം എമിറേറ്റ്‌സ് എണ്ണായിരം ജീവനക്കാര്‍ക്കാണ് നിയമനം നല്‍കിയത്. സര്‍വീസുകള്‍ വിപുലപ്പെടുത്തുന്നതിനായി അറുപത്തിയഞ്ച് എ-350 വിമാനങ്ങള്‍ക്കും 205 ബോയിംഗ് വിമാനനങ്ങള്‍ക്കും എമിറേറ്റ്‌സ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ എയര്‍ബസ് 350 വിമാനങ്ങള്‍ ഈ വര്‍ഷം പകുതിയോട് കൂടി ലഭിച്ച് തുടങ്ങും. ഈ വിമാനങ്ങളിലേക്കാണ് പുതിയ നിയമനങ്ങള്‍.
ഏവിയേഷന്‍ മേഖലയിലെ തുടക്കക്കാരേയാണ് എമിറേറ്റ്‌സ് തേടുന്നത്. ലോകത്താതെ നാനൂറ്റിയറുപതോളം നഗരങ്ങളില്‍ റിക്രൂട്ട്‌മെന്റ് നടത്താനാണ് എമിറേറ്റ്‌സ് ഒരുങ്ങുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എട്ടാഴ്ച എമിറേറ്റ്‌സ് പരിശീലനം നല്‍കും.