വടക്കന്‍ ഗാസയില്‍ തീവ്രമായ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം.
ബുധനാഴ്ച വടക്കന്‍ ഗാസയില്‍ മാത്രം മുപ്പത് പേര്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.അതെസമയം ലബനനില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനായേക്കും എന്ന് പ്രധാനമന്ത്രി നജീബ് മിതാകി പറഞ്ഞു.
വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലാഹിയയില്‍ തൊണ്ണൂറ്റിമൂന്ന് പേരുടെ ജീവനെടുത്ത ഇസ്രയേല്‍ ആക്രമണത്തിന് എതിരെ രാജ്യാന്തരതലത്തില്‍ വന്‍ പ്രതിഷേധം ആണ് ഉയരുന്നത്. ഇതിനിടയിലും വടക്കന്‍ ഗാസയില്‍ രൂക്ഷമായ ആക്രണമം തുടരുകയാണ് ഇസ്രയേല്‍.ബെയ്ത്ത് ലാഹിയയില്‍ എട്ട് പേര്‍ കൂടി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ബെയ്ത്ത് ലാഹിയ,ബെയ്ത്ത് ഹാനോന്‍,ജബലിയ എന്നിവിടങ്ങളിലാണ് ഇസ്രയേല്‍ ഇപ്പോള്‍ ആക്രമണങ്ങള്‍ നടത്തുന്നത്. ഇവിടെ ഹാമാസ് വീണ്ടും സംഘടിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ വീണ്ടും ആക്രമണം ആരംഭിച്ചിരിക്കുന്നത്.ബെയ്ത്ത് ലാഹിയയില്‍ അഞ്ചുനിലകെട്ടിടത്തില്‍ നടത്തിയ ആക്രമണത്തില്‍ ആണ് 93 പേര്‍ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടതില്‍ ഇരുപത്തിമൂന്ന് പേര്‍ കുട്ടികളാണ്. ഈ കെട്ടിടത്തില്‍ താമസക്കാരുണ്ടെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ അവകാശവാദം.കെട്ടിടത്തിന് മുകളില്‍ ഇരുന്ന് ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് ആരെ ഇസ്രയേല്‍ സൈന്യത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.ഇതെ തുടര്‍ന്നാണ് ആക്രമണം നടത്തിയത് എന്നും ഇസ്രയേല്‍ പ്രതിരോധ സേന വിശദീകരിച്ചു.ഇതിനിടയില്‍ ലബനനില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളില്‍ പുരോഗതിയുണ്ട്.
ഇസ്രയേലുമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വെടിനിര്‍ത്തലിന് ധാരണയായേക്കും എന്ന് ലബനന്‍ പ്രധാനമന്ത്രി നജീബ് മിതാകി പറഞ്ഞു. അമേരിക്കയുടെ നിര്‍ദ്ദേശപ്രകാരം ആണ് അറുപത് ദിവസത്തെ വെടിനിര്‍ത്തല്‍.നിര്‍ദ്ദേശപ്രകാരം വെടിനിര്‍ത്തിലിന്റെ ആദ്യ ആഴ്ച്ച തന്നെ ഇസ്രയേല്‍ സൈന്യത്തെ ലബനനില്‍ നിന്നും പിന്‍വലിച്ചേക്കും