ലബനനില്‍ കരയുദ്ധവും ആരംഭിച്ച് ഇസ്രയേല്‍ സൈന്യം. തെക്കന്‍ ലബനനില്‍ നിയന്ത്രിതമായ രീതിയില്‍ കരയുദ്ധം ആരംഭിച്ചെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം.ബെയ്‌റൂത്ത് അടക്കമുള്ള ലബനന്‍ നഗരങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണവും നടത്തുന്നുണ്ട്.
തെക്കന്‍ ലബനനില്‍ ഇസ്രയേലിന് ഭീഷണി സൃഷ്ടിക്കുന്ന ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആണ് ആക്രമണം നടക്കുന്നതാണ് ഇസ്രയേല്‍ സൈന്യത്തിന് അറിയിപ്പ്. ഇന്നലെ രാത്രിയാണ് ഇസ്രയേല്‍ ടാങ്കുകള്‍ ലബനന്‍ അതിര്‍ത്തി കടന്നത്.
ഹിസ്ബുള്ള ഇസ്രയേല്‍ സൈന്യത്തെ പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. തെക്കന്‍ ലബനനിലെ ലിതാനി നദിയുടെ പരിസരത്ത് അടക്കം ഹിസ്ബുള്ളയുമായി രൂക്ഷമായ ഏറ്റമുട്ടല്‍ നടക്കുന്നുണ്ടെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.നിലവില്‍ ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ലബനന്‍ ഗ്രാമങ്ങളിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചാല്‍ ഹിസ്ബുള്ള ശക്തമായി പ്രതിരോധിക്കുമെന്ന് ഉപമേധാവി നയിം ഖാസിം ഇന്നലെ വ്യക്തമാക്കിയിരുന്നു.ലബനന്റെ മറ്റ് ഭാഗങ്ങളില്‍ ഇസ്രയേല്‍ സൈന്യം ശക്തമായ വ്യോമാക്രമണവും നടത്തുന്നുണ്ട്. തിങ്കളാഴ്ച മാത്രം ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ 95 പേര്‍ കൊല്ലപ്പെട്ടെന്ന് ലബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 172 പേര്‍ക്ക് പരുക്കേറ്റു.
കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ മാത്രം ആയിരത്തിലധികം പേര്‍ ലബനനില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.തലസ്ഥാനമായ ബെയ്‌റൂത്തില്‍ അടക്കം ഇസ്രയേല്‍ സൈന്യം ആക്രമണം വ്യാപിപ്പിച്ചതോടെ പത്ത് ലക്ഷത്തിലധികം ജനങ്ങള്‍ക്ക് ആണ് വീടുവിട്ടോടേണ്ടി വന്നത്.സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങളാണ് ലബനനില്‍ തെരുവുകളില്‍ കഴിയുന്നത്.