Monday, December 9, 2024
HomeNewsInternationalലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 40 മരണം

ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 40 മരണം

ലബനനില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം.ബാല്‍ബാക്ക് നഗരത്തില്‍ മാത്രം ഇസ്രയേല്‍ ആക്രമണങ്ങളില്‍
നാല്‍പ്പത് പേര്‍ കൊല്ലപ്പെട്ടു.ബെയ്‌റൂത്ത് വിമാനത്താവളത്തിന് സമീപത്തും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി.

കിഴക്കന്‍ നഗരമായ ബാല്‍ബാക്കിലും ബെക്കാ വാലിയിലും അതിരൂക്ഷമായ ആക്രമണം ആണ് ഇസ്രയേല്‍ സൈന്യം നടത്തിയത്.ആക്രണത്തില്‍ അന്‍പതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ലബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ ആണ് ആക്രമണം എന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും ബാല്‍ബാക്ക് മേഖലയില്‍ കൊല്ലപ്പെടുന്നതൊക്കെയും സാധാരണക്കാരാണ് എന്നാണ് സന്നദ്ധപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ബെയ്രൂത്ത് രാജ്യാന്തരവിമാനത്താവളത്തിന് സമീപത്ത് ഇന്ന് പുലര്‍ച്ചെ നാല് തവണയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇവിടുത്തെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതിന് ശേഷം ആയിരുന്നു ആക്രമണം.

യുദ്ധത്തിലൂടെ മാത്രമേ ഇസ്രയേലുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിയുകയുള്ളുവെന്ന് ഹിസ്ബുള്ള മേധാവി നയിം ഖാസിം പറഞ്ഞു.രാഷ്ട്രീയനീക്കത്തിലുടെ ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകില്ലെന്നും നസിം ഖാസിം വ്യക്തമാക്കി.ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചെങ്കില്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും എന്നും നയിം ഖാസിം പറഞ്ഞു.ലബനന്റെ പരമാധികാരം പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടും എങ്കില്‍ മാത്രമേ ചര്‍ച്ചകള്‍ക്കുള്ളു എന്നും ഹിസ്ബുള്ള മേധാവി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments