സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണുമായി എത്തിയാല്‍ പിടിച്ചെടുക്കണം എന്ന് യുഎഇ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.പൊതുവിദ്യാലയങ്ങള്‍ക്കാണ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
യുഎഇ വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ ആണ് കുട്ടികള്‍ ക്യാമ്പസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് എതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്ന നിര്‍ദ്ദേശം.
പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് സമ്പൂര്‍ണ്ണ നിരോധനം ഉണ്ട്.കുട്ടികള്‍ മൊബൈല്‍ കൊണ്ടുവരുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പാക്കണം.ഇതിനായി കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണം.വിദ്യാര്‍ത്ഥിയുടെ കൈവശം മൊബൈല്‍ഫോണ്‍ കണ്ടെത്തിയാല്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കണം.വീണ്ടും മൊബൈലുമായി എത്തിയാല്‍ ഒരുമാസത്തേക്ക് പിടിച്ചുവെക്കണം എന്നും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
വിദ്യാര്‍ത്ഥികളുടെ സ്വകാര്യതമാനിച്ച് വേണം ബാഗുകളും പോക്കറ്റകുളും പരിശോധിക്കാന്‍.വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായിട്ടാണ് ക്യാമ്പസില്‍ മൊബൈല്‍ ഫോണിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്.യുഎഇയിലെ ചില സ്വകാര്യസ്‌കൂളുകളും കുട്ടികള്‍ ക്യാമ്പസില്‍ മൊബൈലുമായി എത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.