യുഎഇ പ്രഖ്യാപിച്ച ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാമ്പയിന്‍ വന്‍ വിജയം.ക്യാമ്പയ്‌നിലൂടെ 372 കോടി ദിര്‍ഹം സമാഹരിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.
ലക്ഷ്യമിട്ടതിന്റെ മൂന്നിരട്ടിയാണ് ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റിലേക്ക് എത്തിയ സംഭാവന.നൂറ് കോടി ദിര്‍ഹം ആണ് ക്യാമ്പയിന്‍ പ്രഖ്യാപിക്കുമ്പോള്‍ ലക്ഷ്യമിട്ടത്.എന്നാല്‍ ഒരുമാസം പൂര്‍ത്തിയാകും മുന്‍പ് തന്നെ 372 കോടി ദിര്‍ഹം സമാഹരിക്കാന്‍ കഴിഞ്ഞു.277000 പേര്‍ ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റിലേക്ക് സംഭാവന നല്‍കിയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.
വ്യക്തികളും സ്ഥാപനങ്ങളും വ്യവസായ സംരംഭങ്ങളും എല്ലാ പദ്ധതിയില്‍ പങ്കാളികളായി.റമദാനോട് അനുബന്ധിച്ചാണ് യുഎഇ പിതാക്കന്‍മാരുടെ പേരില്‍ പ്രത്യേക കാമ്പയിന്‍ പ്രഖ്യാപിച്ചത്.ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി,ഡോ.ഷംഷീര്‍ വയലില്‍,സണ്ണി വര്‍ക്കി തുടങ്ങിയ മലയാളി വ്യവസായികളും ക്യാമ്പയ്‌നിലേക്ക് സംഭാവനകള്‍ നല്‍കി.പിതാക്കന്മാരെ ആദരിക്കുന്നതിനും ആവശ്യമുള്ളവര്‍ക്ക് ചികിത്സയും ആരോഗ്യ പരിരക്ഷയും നല്‍കുക എ ലക്ഷ്യത്തോടെയാണ് ധനസമാഹരണ ക്യാംപെയ്ന്‍ ആരംഭിച്ചത്.