യുഎഇയില്‍ ശൈത്യകാലം ഡിസംബര്‍ മൂന്നാം ആഴ്ച ആരംഭിക്കുമെന്ന് കാലാവസ്ഥാ വിദഗദ്ധര്‍. ശൈത്യകാലത്ത് കൂടുതല്‍ മഴയ്ക്കും സാധ്യതയുണ്ട്. ക്ലൗഡ് സീഡംഗ് ദൗത്യങ്ങള്‍ രാജ്യത്ത് മഴയുടെ അളവ് വര്‍ദ്ധിപ്പിക്കുകയാണെന്ന് യുഎഇ ദേശീയകാലാവസ്ഥാ വിദഗദ്ധന്‍ ഡോ. അഹമ്മദ് ഹബിബ് പറഞ്ഞു.ഡിസംബര്‍ പകുതിയോട് കൂടി രാജ്യം തണുപ്പുകാലത്തേക്ക് കടക്കും എന്നാണ് യുഎഇ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. നിലവില്‍ ശരത്കാലത്തിലൂടെയാണ് യുഎഇ കടന്ന് പോകുന്നത്. ഡിസംബര്‍ മൂന്നാം വാരത്തോട് കൂടി യുഎഇ ശൈത്യകാലത്തേക്ക് കടക്കും എന്ന് ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു.
ഡിസംബര്‍ പകുതിയോട് കൂടി താപനിലയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തും. ശൈത്യകാലത്ത് രാജ്യത്ത് കൂടുതല്‍ മഴ അനുഭവപ്പെടാറുണ്ടെന്നും ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു. മാര്‍ച്ച് വരെ മഴ അനുഭവപ്പെട്ടേക്കും. കഴിഞ്ഞ വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ദുബൈ എക്‌സ്‌പോ മേഖലയില്‍ ആണ് ഏറ്റവും കൂടുതല്‍ മഴ വെള്ളിയാഴ്ച ലഭിച്ചത്. 65.8 മില്ലിമീറ്റര്‍ മഴയാണ് എക്‌സ്‌പോ മേഖലയില്‍ മാക്രം ലഭിച്ചത്. രാജ്യത്തിന്റെ എഴ് എമിറേറ്റുകളിലും മഴ ലഭിച്ചിരുന്നു. റാസല്‍ഖൈമയിലും ഉമല്‍ഖുവൈനിലും അന്‍പത് മില്ലിമീറ്റര്‍ മഴലഭിച്ചെന്നും ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു. ഷാര്‍ജ വിമാനത്താവളത്തിന് സമീപത്തും ശക്തമായ മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളില്‍ രാജ്യത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗദ്ധര്‍ അറിയിച്ചു.
..