യുഎഇയുടെ ചില പ്രദേശങ്ങളില്‍ ഇന്നും വേനല്‍ മഴ അനുഭവപ്പെട്ടു. രാജ്യത്തിന്റെ കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ആണ് മഴ അനുഭവപ്പെട്ടത്. രാജ്യത്ത് പൊടിക്കാറ്റടിക്കും എന്നും മുന്നറിയിപ്പുണ്ട്.ഇന്നലെയും രാജ്യത്ത് ചില പ്രദേശങ്ങളില്‍ മഴ അനുഭവപ്പെട്ടിരുന്നു.ഇന്ന് രാവിലെയാണ് യുഎഇയുടെ കഴിക്കന്‍ തീരപ്രദേശങ്ങളില്‍ മഴ അനുഭവപ്പെട്ടത്. ചില ഭാഗങ്ങളില്‍ ഭേദപ്പെട്ട മഴയാണ് അനുഭവപ്പെട്ടത്.
രാജ്യത്ത് ഇന്ന് മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ കാറ്റിന്റെ വേഗത വര്‍ദ്ധിച്ചേക്കും എന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശക്തമായ പൊടിക്കാറ്റിന് സാധ്യത ഉള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്നാണ് നിര്‍ദ്ദേശം. ദൂരക്കാഴ്ച മൂവായിരം മീറ്ററിലേക്ക് വരെ ചുരുങ്ങും. രാജ്യത്ത് താപനിലയില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. അബുബിയിലെ ഹമീമില്‍ 48.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് ഇന്നലത്തെ ഏറ്റവും ഉയര്‍ന്ന താപനില.
ഇവിടെ അന്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് വരെ താപനില ഉയര്‍ന്നതിന് ശേഷം ആണ് കുറഞ്ഞത്. ഇരുപത് ഡിഗ്രി സെല്‍ഷ്യസ് ആണ് കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത്.