യുഎഇയുടെ ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു.ആദ്യഘട്ടത്തില്‍ മൂന്ന് സ്റ്റേഷനുകള്‍ ആണ് നിര്‍മ്മിക്കുന്നത്.ദുബൈ അബുദബി ഫുജൈറ എന്നിവിടങ്ങളില്‍ ആണ് തുടക്കത്തില്‍ സ്റ്റേഷനുകള്‍ ഉണ്ടാവുക.അബുദബിയില്‍ ദല്‍മ മാളിന് സമീപത്തായിട്ടായിരിക്കും ഇത്തിഹാദ് റെയിലിന്റെ പാസ്ഞ്ചര്‍ സ്റ്റേഷന്‍ വരിക.ദുബൈയില്‍ ഗോള്‍ഫ് എസ്റ്റേറ്റ്‌സ് മെട്രോ സ്‌റ്റേഷന് സമീപത്തായിരിക്കും സ്റ്റേഷന്‍. ഫുജൈറയില്‍ അല്‍ ഹിലാല്‍ സ്ട്രീറ്റിലും പാസഞ്ചര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കും.
ദുബൈയില്‍ മെട്രോയും ഇത്താഹദ് റെയിലും തമ്മില്‍ ബന്ധിപ്പിക്കും. ഷാര്‍ജ യൂണിവേഴ്‌സിറ്റി സിറ്റിയിലും ഇത്തിഹാദ് റെയിലിന്റെ പാസഞ്ചര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് പദ്ധതിയുണ്ട്. ഫുജൈറയില്‍ നിലവിലെ ട്രാക്കില്‍ തന്നെയാണ് സ്റ്റേഷന്‍ നിര്‍മ്മിമ്മിക്കുന്നത്. ദുബൈയിലും അബുദബിയിലും റെയില്‍പാതയ്ക്ക് സമീപത്തായി സ്റ്റേഷന്‍ നിര്‍മ്മിച്ച് ബന്ധിപ്പിക്കുന്നതിനാണ് പദ്ധതി.ഇത്തിഹാദ് റെയില്‍ നിലവില്‍ ചരക്ക് നീക്കത്തിനാണ് നിലവില്‍ ഉപയോഗിക്കുന്നത്. സൗദി അതിര്‍ത്തി മുതല്‍ ഫുജൈറ വരെയാണ് റെയില്‍ പാത ഉള്ളത്.
ഈ പാതയില്‍ പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കുന്നതോടെ വിവിധ എമിറേറ്റുകള്‍ക്കിടയിലെ യാത്രയ്ക്ക് അത് ഏറെ ഗുണകരമാകും. ഇത്തിഹാദ് റെയില്‍ ഭാവിയില്‍ അയല്‍രാജ്യങ്ങളായ ഒമാന്‍ സൗദി എന്നിവിടങ്ങളിലെ റെയില്‍പാതകളുമായി ബന്ധിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.