യുഎഇയില്‍ ടെലിവിഷന്‍ സെറ്റ് ടോപ്പ് ബോക്‌സുകളില്‍ സൈബര്‍ ആക്രമണം നേരിട്ടെന്ന് റിപ്പോര്‍ട്ട്. വിവിധ ചാനലുകളില്‍ സംപ്രേക്ഷണം തടസ്സപ്പെട്ടു. പലസ്തീനിലെ സ്ത്രീകളുടേയും കുട്ടികളുടേയും നിലവിലെ അവസ്ഥ വിവരിക്കുന്ന എഐ വാര്‍ത്താ അവതാരകനാണ് ചാനലുകളില്‍ പ്രത്യേക്ഷപ്പെട്ടത്.
……………………………
യുഎഇയിലെ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ടിവി പരിപാടികള്‍ക്കിടെ അപ്രതീക്ഷിതമായാണ് സൈബര്‍ ആക്രമണം ഉണ്ടായത്. രാജ്യത്തെ സെറ്റ് ടോപ്പ് ബോക്‌സുകളെ കേന്ദ്രീകരിച്ചായിരുന്നു സൈബര്‍ ആക്രമണം. ഹാക്ക് ചെയ്യപ്പെട്ട ചാനലുകളില്‍ എഐ വാര്‍ത്താ അവതാരകനാണ് പ്രത്യക്ഷപ്പെട്ടത്. സന്ദേശം കൈമാറാന്‍ ഹാക്ക് ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന സംഭാഷണത്തോടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വാര്‍ത്താ അവതാരകന്‍ സംസാരിച്ചു തുടങ്ങിയത്. പലസ്തീനിലെ സ്ത്രീകളുടേയും കുട്ടികളുടേയും ദുരവസ്ഥ വിവരിക്കുന്നതായിരുന്നു വീഡിയോ. ഗാസയിലെ അതിക്രമങ്ങളെക്കുറിച്ചുള്ള പതിവ് ഉള്ളടക്കത്തിന് പകരമായാണ് എഐ വാര്‍ത്താ അവതാരകന്‍ എത്തിയത്. ദുരിതം വ്യക്തമാക്കുന്ന വീഡിയോ സഹിതം വാര്‍ത്തയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. നിരവധി പരാതികളാണ് ഇതിനെ തുടര്‍ന്ന് ലഭിച്ചത്. സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടെന്നും ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ഉറപ്പ് നല്‍കുന്നുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
……