യുഎഇയില്‍ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിദഗദ്ധര്‍.പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനവും രാജ്യത്ത് പ്രതീക്ഷിക്കാം എന്ന് ദേശീയകാലാവസ്ഥാ കേന്ദ്രത്തിലെ വിദഗദ്ധര്‍ വ്യക്തമാക്കി.അവസാന വേനല്‍ക്കാലമായി സെപ്റ്റംബറിനെ ആണ് കണക്കാക്കുന്നത്. രാജ്യം ശരത്കാലത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്ത് വിവിധയിടങ്ങളില്‍ മഴ അനുഭവപ്പെട്ടിരുന്നു.വരും ദിവസങ്ങളിലും ചിലയിടങ്ങളില്‍ മഴ അനുഭവപ്പെടും എന്നാണ് കാലാവസ്ഥാ വിദഗദ്ധര്‍ വ്യക്തമാക്കുന്നത്.
അലൈനും അല്‍ദഫ്‌റയും അടക്കമുള്ള പ്രദേശങ്ങളിലായിരിക്കും വരും ദിവസങ്ങളില്‍ മഴ.ഫുജൈറയിലെ മലനിരകള്‍ അടക്കം രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ മഴ ലഭിച്ചേക്കും.ഈ സമയത്ത് മഴ പതിവുള്ളതാണെന്നും കാലവസ്ഥാ വിദഗദ്ധര്‍ വ്യക്താക്കി.കാലാവസ്ഥയില്‍ പെട്ടെന്നുള്ള മാറ്റവും ഇനിയുള്ള ദിവസങ്ങളില്‍ സംഭവിക്കാം.ശരത്കാലത്തും വസന്തകാലത്തും പെട്ടെന്നും പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ പതിവാണെന്നും കാലാവസ്ഥാ വിദഗദ്ധര്‍ അറിയിച്ചു.
ഇന്ന് മുതല്‍ യുഎഇയില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശിത്തുടങ്ങും.താപനില വരും ആഴ്ച്ചകളില്‍ കുറയും എന്നും കാലാവസ്ഥാ വിദഗദ്ധര്‍ വ്യക്തമാക്കുന്നുണ്ട്