യുഎഇയില്‍ മുപ്പത്തിയഞ്ച് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം.അഞ്ച് ജിസിസി രാജ്യങ്ങളിലായി തൊണ്ണൂറ് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. യുഎഇയില്‍ ഒരുകൊല്ലത്തിനിടയില്‍ ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം ആണ് വര്‍ദ്ധന
ഇന്ത്യന്‍വിദേശകാര്യസഹമന്ത്രി കിര്‍ത്തി വര്‍ദ്ധന്‍ സിംഗ് പാര്‍ലമെന്റില്‍ ആണ് ജിസിസി രാഷ്ട്രങ്ങളിലെ ഇന്ത്യക്കാരുടെ കണക്ക് അവതരിപ്പിച്ചത്. ജിസിസിയില്‍ ആകെ 9258302 ഇന്ത്യക്കാര്‍ ആണ് ഉള്ളത്. ജിസിസിയില്‍ യുഎഇയില്‍ ആണ് ഏറ്റവും അധികം ഇന്ത്യക്കാര്‍. 2023- 2024 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 3554274 ആണ് യുഎഇയില്‍ ഉള്ള ഇന്ത്യക്കാരുടെ എണ്ണം. 2022-2023 കാലയളവില്‍ ഇത് 3419875-ആയിരുന്നുവെന്നും മന്ത്രി അറിയിച്ചു.രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയാണ്. സൗദിയില്‍ 2645302 ഇന്ത്യക്കാരാണ് കഴിയുന്നത്.
ഇന്ത്യക്കാരുടെ എണ്ണത്തില്‍ ജിസിസിയില്‍ മൂന്നാം സ്ഥാനത്ത് കുവൈത്തും നാലാം സ്ഥാനത്ത് ഖത്തറും അഞ്ചാം സ്ഥാനത്ത് ഒമാനും ആണ്. കുവൈത്തില്‍ 1000726 ഇന്ത്യക്കാരും ഖത്തറില്‍ 835000 ഇന്ത്യക്കാരും ആണ് ഉള്ളത്. ഒമാനില്‍ 673000 ആണ് ഇന്ത്യക്കാരുടെ എണ്ണം. ജിസിസിയില്‍ ഏറ്റവും കുറവ് ഇന്ത്യക്കാരുള്ളത് ബഹ്‌റൈനില്‍ ആണ്. മൂന്നരലക്ഷം. ജിസിസിയില്‍ ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞുവരുന്ന രാജ്യം കുവൈത്ത് ആണ്. മുന്‍വര്‍ഷത്തേക്കാള്‍ 2024-ല്‍ കുവൈത്തില്‍ ഇരുപത്തിയ്യായിരത്തിലധികം ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു.