യുഎഇയില്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ കാലാവസ്ഥ.രാജ്യത്ത് വിവിധയിടങ്ങളില്‍ പൊടിക്കാറ്റും വീശുന്നുണ്ട്.നാളെയും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ഇന്ന് രാവിലെ മുതല്‍ തന്നെ രാജ്യത്ത് പലയിടത്തും അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ അവസ്ഥയാണ് അനുഭവപ്പെട്ടത്.ഇന്ന് കാഴ്ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കും വിധത്തില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.വിവിധയിടങ്ങളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബൈ,ഷാര്‍ജ,അബുദബി എമിറേറ്റുകളില്‍ ആണ് മുന്നറിയിപ്പ്.വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്നാണ് നിര്‍ദ്ദേശം.ഇതിനൊപ്പം പൊടിപടലങ്ങള്‍ കയറാതിരിക്കുന്നതിന് കെട്ടിടങ്ങളുടെ ജനാലകളും വാതിലുകളും അടച്ചിടണം എന്നും ദേശീയകാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.നാളെയും പൊടിക്കാറ്റും പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷവും തുടരും എന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.രാജ്യത്ത് അന്തരീക്ഷ ഈര്‍പ്പത്തിലും വര്‍ദ്ധനയുണ്ട്.ഇന്ന് രാവിലെ മൂടല്‍മഞ്ഞും അനുഭവപ്പെട്ടു.