യുഎഇയില്‍ അടുത്ത് പത്ത് വര്‍ഷത്തിനുള്ളില്‍ മഴ ഇരുപത് ശതമാനം വരെ വര്‍ദ്ധിച്ചേക്കും എന്ന് കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍ അബ്രി.താപനിലയില്‍ ന സംഭവിക്കും.കാലാവസ്ഥയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയുള്ളതിനാല്‍ തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്ന് ഡോ.മുഹമ്മദ് അല്‍ അബ്രി പറഞ്ഞു.
ദുബൈ പൊലീസ് സംഘടിപ്പിച്ച പ്രകൃതിദുരന്തനിവാരണ സെമിനാറില്‍ ആണ് യുഎഇയുടെ കാലാവസ്ഥയില്‍ അടുത്ത ഒരു പതിറ്റാണ്ടില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ദേശീയകാലവസ്ഥാ കേന്ദ്രം ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍ അബ്രി വിശദീകരിച്ചത്.മഴയില്‍ ഇരുപത് മുതല്‍ മുപ്പത് ശതമാനം വരെ വര്‍ദ്ധന സംഭവിച്ചേക്കാം.മഴയുടെ സ്വഭാവത്തിലും മാറ്റം സംഭവിക്കാം.ഒരു ദിവസം ലഭിക്കുന്ന മഴയില്‍ ഇരുപത്തിയഞ്ച് ശതമാനം വര്‍ദ്ധനയ്ക്കും സാധ്യതയുണ്ടെന്നും ഡോ.മുഹമ്മ അല്‍ അബ്രി പറഞ്ഞു.കഴിഞ്ഞ ഏപ്രില്‍ പതിനാല് മുതല്‍ പതിനേഴ് വരെയുള്ള ദിവസങ്ങളില്‍ പല സ്ഥലങ്ങളിലും നൂറ് മില്ലിമീറ്ററില്‍ അധികം മഴയാണ് ലഭിച്ചത്.ഖതം അല്‍ ഷക്ലയില്‍ 259 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.
മര്‍മുമില്‍ 219 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.യുഎഇയില്‍ ശരാശരി താപനിലയില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 1.7 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനയുണ്ടാകും എന്നും ഡോ.മുഹമ്മദ് അല്‍ അബ്രി പറഞ്ഞു.ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ താപനിലയില്‍ വീണ്ടും വര്‍ദ്ധനയുണ്ടാകും.രാത്രികാല ശരാശരി താപനില മുപ്പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്കും പകല്‍ സമയത്തെ താപനില നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്കും വര്‍ദ്ധിച്ചേക്കും.അടുത്ത പത്ത് വര്‍ഷത്തിനുള്ള യുഎഇയിലും ഈ മേഖലയില്‍ തന്നെയും കാലാവസ്ഥ വ്യതിയാനം ബാധിക്കുമെന്നും ഡോ. മുഹമ്മദ് അല്‍ അബ്രി പറഞ്ഞു.