യുഎഇയില്‍ അടുത്ത ആഴ്ച താപനിലയില്‍ കുറവ് രേഖപ്പെടുത്തും എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.രാജ്യത്ത് പൊടിക്കാറ്റിനും സാധ്യതയുണ്ട്.യുഎഇയില്‍ കൂടിയ താപനില അന്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് വരെ ഉയര്‍ന്നതിന് ശേഷം ആണ് കുറവ് രേഖപ്പെടുത്തുന്നത്.
ഇന്ന് മുതലുള്ള ദിവസങ്ങളില്‍ താപനിലയില്‍ കുറവ് രേഖപ്പെടുത്തും എന്നാണ് ദേശീയകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.ബുധനാഴ്ചയും വ്യാഴാഴ്ചയും രാജ്യത്തിന്റെ തെക്കന്‍ മേഖലകളിലും കിഴക്കന്‍ ഭാഗങ്ങളിലും താപനിലയില്‍ കുറവ് രേഖപ്പെടുത്തും. വ്യാഴാഴ്ച താപനിലയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തും എന്നും ദേശീയകാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.നിലവില്‍ നാല്‍പത്തിയെട്ട് ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ആണ് യുഎഇയില്‍ ഉയര്‍ന്ന താപനില. അടുത്തയാഴ്ച ഇതില്‍ കുറവ് വരും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.
ബുധനാഴ് മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാജ്യത്ത് മഴയ്ക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ച രാജ്യത്തിന്റെ കിഴക്കന്‍ തീരപ്രദേശങ്ങളിലും ബുധന്‍ വ്യാഴം ദിവസങ്ങളില്‍ കിഴക്കന്‍ പ്രദേശങ്ങളിലും വടക്കന്‍ ഭാഗങ്ങളിലും ആണ് മഴയ്ക്ക് സാധ്യത.