യുഎഇയിലും ഒമാനിലും വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. യുഎഇയില്‍ ബുധന്‍ വ്യാഴം ദിവസങ്ങളില്‍ ആണ് മഴയ്ക്ക് സാധ്യത. ഒമാനില്‍ ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ്.ന്യൂനമര്‍ദ്ദം നിമിത്തം വരും ദിവസങ്ങളില്‍ യുഎഇയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും വടക്കന്‍ ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.
ബുധന്‍ വ്യാഴം ദിവസങ്ങളില്‍ ആണ് മഴയ്ക്ക സാധ്യത. നേരിയതോടെ മിതമായതോ ആയ മഴയ്ക്ക് ആണ് സാധ്യത.ചിലപ്പോള്‍ രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിലും മഴ ലഭിച്ചേക്കും.ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് ഒപ്പം ഇടിയുംമിന്നലും അനുഭവപ്പെട്ടേക്കും. രാജ്യത്ത് പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഒമാനിലും ഇന്ന് മുതല്‍ ഒക്ടോബര്‍ ഒന്‍പത് ബുധനാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത. ഹജര്‍നമലനിരകളിലും സമീപപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിട്ടിയുടെ അറിയിപ്പ്.
വാദികളിലും താഴ്‌വാരങ്ങളിലും മഴവെള്ളപ്പാച്ചിലിന് സാധ്യതയുണ്ട്. പൊതുജനങ്ങള്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം എന്നും പ്രതികൂല കാലാവസ്ഥയില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം ഒന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടി ആവശ്യപ്പെട്ടു.