മോഷ്ടാവിന്റെ കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ അപകടനില തരണം ചെയ്തു.ആറ് തവണയാണ് അക്രമി സെയ്ഫ് അലി ഖാനെ കുത്തിയത്.നടന്‍ അപകടനില തരണം ചെയ്തതായും ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായെന്നും കുടുംബം അറിയിച്ചു.ഇന്ന് പുലര്‍ച്ചെ മൂന്നരയോട് കൂടിയാണ് സെയ്ഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നടന് നേരെയുണ്ടായ ആക്രമണത്തില്‍ മുംബൈ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏഴ് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം.സെയ്ഫിന്റെ വീട്ടിലെ സഹായികളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. രണ്ട് ദിവസമായി വീട്ടില്‍ ചില നവീകരണ ജോലികള്‍ നടന്നിരുന്നതിനാല്‍, താത്കാലിക ജോലിക്കെത്തിയവരെ പൊലീസ് സംശയിക്കുന്നുണ്ട്.മോഷണശ്രമത്തിന് വീടിനുളളില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.