ഹുത്തികളെ ലക്ഷ്യമിട്ട് യെമിനില്‍ ഇസ്രയേല്‍ വ്യോമാക്രമണം. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്ന് യെമന്‍ ഭരണകൂടം അറിയിച്ചു.ഇസ്രയേലില്‍ ഹുത്തികള്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് യെമനിലെ ആക്രമണം.യെമനിലെ ഹുദൈദ തുറമുഖത്തിന് സമീപത്താണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. ആക്രണത്തില്‍ മൂന്ന് പേര്‍ മരിച്ചെന്നും എണ്‍പത്തിയേഴ് പേര്‍ക്ക് പരുക്കേറ്റെന്നും ഹുത്തി നേതൃത്വം അറിയിച്ചു. ചെങ്കടല്‍ തുറമുഖമായ ഹുദൈയ്ക്ക് സമീപത്തുള്ള എണ്ണസംഭരണകേന്ദ്രങ്ങളിലും വൈദ്യുതി നിലയത്തിലും ആണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.
ഇസ്രയേലിലെ ടെല്‍അവീവില്‍ ഹൂത്തികള്‍ കഴിഞ്ഞ ദിവസം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായിട്ടാണ് ഇസ്രയേല്‍ സൈന്യം യെമനില്‍ പ്രത്യാക്രമണം നടത്തിയത്. ഹുത്തികള്‍ ഹൂദൈന തുറമുഖം ആയുധക്കടത്തിന് ഉപയോഗിക്കുന്നുവെന്നും ഇസ്രയേല്‍ സൈന്യം ആരോപിച്ചു. ഇറാനില്‍ നിന്നുള്ള ആയുധങ്ങള്‍ ഹുദൈദ തുറമുഖം വഴിയാണ് ഹുത്തികള്‍ യെമനില്‍ എത്തിക്കുന്നതെന്നും ഇസ്രയേല്‍ സൈന്യം ആരോപിച്ചു. അതെസമയം ഇന്നും യെമനിലെ ഹൂത്തികള്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.
യെമനില്‍ നിന്നും ഹുത്തികള്‍ തൊടുത്ത മിസൈല്‍ ഇസ്രയേലിന്റെ വ്യോമമേഖലയില്‍ പ്രവേശിക്കും മുന്‍പ് തകര്‍ത്തെന്നും പ്രതിരോധ സേന അറിയിച്ചു. കഴിഞ്ഞ ഒന്‍പത് മാസമായി യെമനില്‍ നിന്നും ഹുത്തികള്‍ ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും ഹുത്തികള്‍ അയച്ചുവെച്ചും ഇസ്രയേല്‍ സൈന്യം ആരോപിച്ചു.