ഒരു വര്‍ഷം മൂവായിരം കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് ദുബൈ ആരോഗ്യ വകുപ്പ്. 50 ദശലക്ഷം ദിര്‍ഹം ഇതിനായി ചെലവഴിക്കും. അല്‍ ജലീല ചില്‍ഡ്രല്‍സ് ആശുപത്രിയിലാണ് ചികിത്സ നല്‍കുക.
………………………..
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് സൗജന്യ ചികിത്സ നല്‍കുക. ഇതിനായി അല്‍ ജലീല ഫൗണ്ടേഷന്‍ ചൈല്‍ഡ് ഫണ്ട് എന്ന പേരില്‍ സംരംഭം ആരംഭിച്ചെന്ന് ദുബൈ ആരോഗ്യ വകുപ്പ് അറിയിച്ചു. ഓരോ വര്‍ഷവും മൂവായിരം കുട്ടികള്‍ക്ക് 50 ദശലക്ഷം ദിര്‍ഹത്തിന്റെ ചികിത്സയാണ് ലഭ്യമാക്കുക. നിര്‍ദ്ധനരായ കുട്ടികള്‍ക്ക് ജീവിതത്തിലേയ്ക്ക് മടങ്ങിവരാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് അല്‍ ജലീല ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. രാജാ ഈസ സലേ അല്‍ ഗുര്‍ഗ് അറിയിച്ചു. അര്‍ബുദ ബാധിതര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, മറ്റ് വിട്ടുമാറാത്ത രോഗമുള്ളവര്‍ ഉള്‍പ്പെടെ 8600ല്‍ അധികം രോഗികള്‍ക്ക് ഫൗണ്ടേഷന്‍ ഇതുവരെ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ വിഭാഗത്തിലെ മികവിനായി പ്രധാന പങ്കുവഹിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് ദുബൈ ഹെല്‍ത്ത് ബോര്‍ഡ് ഡയറക്ടര്‍മാരുടെ ചെയര്‍മാന്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍, ഔഖാഫ് ദുബൈ, തറാഹൂം, അല്‍ ബത്ത ഹോള്‍ഡിങ് എന്നിവരുടെ സഹകരണത്തോടെയാണ് പുതിയ സംരംഭത്തിന്റെ പ്രവര്‍ത്തനം. കുട്ടികള്‍ക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കുകയും സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുകയാണ് ചൈല്‍ഡ് ഫണ്ടിന്റെ ലക്ഷ്യമെന്നും ഷെയ്ഖ് മന്‍സൂര്‍ പറഞ്ഞു. അല്‍ ജലീല ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ഷെയ്ഖ് മന്‍സൂര്‍ ചികിത്സയിലിരിക്കുന്ന കുട്ടികളെ കണ്ട് ആശയ വിനിമയം നടത്തുകയും ചെയ്തു.