നടി മീര ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ക്വീൻ എലിസബത്ത്’ ഡിസംബര്‍ 29 ന് റിലീസ് ചെയ്യും. എം. പത്മകുകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക് കോമഡി എന്റര്‍ടെയിനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘വെള്ളം’, ‘അപ്പന്‍’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നിവയുടെ നിര്‍മാതാവു കൂടിയായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അര്‍ജുന്‍ ടി. സത്യനാണ് തിരക്കഥ.
‘അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’, ‘ഒരേ കടല്‍’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം നരേനും മീര ജാസ്മിനും ഒരുമിക്കുന്നചിത്രം ആണ് ‘ക്വീൻ എലിസബത്ത്’. ഒരിടവേയ്ക്ക് ശേഷം മികച്ച ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് മീര ജാസ്മിൻ. ശ്വേത മേനോന്‍, രമേശ് പിഷാരടി, വി.കെ. പ്രകാശ്, രഞ്ജി പണിക്കര്‍, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, പേളി മാണി, നീന കുറുപ്പ്, മഞ്ജു പത്രോസ്, എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ജിത്തു ദാമോദര്‍, സംഗീത സംവിധാനം, ബി.ജി.എം: രഞ്ജിന്‍ രാജ്, ഗാനരചയിതാക്കള്‍: ഷിബു ചക്രവര്‍ത്തി, അന്‍വര്‍ അലി, സന്തോഷ് വര്‍മ്മ,ജോ പോള്‍, എഡിറ്റര്‍: അഖിലേഷ് മോഹൻ.