സൗദിയില്‍ എല്ലാ വിഭാഗം മാധ്യമങ്ങളെയും ഒരു കുടക്കീഴിലാക്കി മീഡിയ റെഗുലേഷന്‍ അതോരിറ്റി. സുതാര്യവും വിശ്വസനീയവുമായ ഉള്ളടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഏകീകൃത സംവിധാനം നടപ്പിലാക്കിയത്. സൗദി മന്ത്രി സഭയുടെ അംഗീകരാത്തോടെയാണ് പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കിയത്. ജനറല്‍ അതോരിറ്റി ഫോര്‍ മീഡിയ റെഗുലേഷന്റെ കീഴിലായിരിക്കും ഇനി മുതല്‍ എല്ലാ മാധ്യമങ്ങളുടെയും പ്രവര്‍ത്തനം. അച്ചടി, ദൃശ്യ, ശ്രാവ്യ, ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഇതിന് പരിധിയില്‍ വരും. മാധ്യമ മേഖലയെ സംഘടിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. പുതിയ വ്യവസ്ഥകള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. മുമ്പ് ഉണ്ടായിരുന്ന ജനറല്‍ അതോരിറ്റി ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ എന്ന സ്ഥാപനമാണ് ജനറല്‍ അതോരിറ്റി ഫോര്‍ മീഡിയ റെഗുലേഷന്‍ ആക്കി മാറ്റിയത്. വിഷന്‍ 2030 പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് എല്ലാ വിഭാഗം മാധ്യമങ്ങളെയും ഒരു കുടക്കീഴിലാക്കുന്നത്. പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് അതോരിറ്റിയുടെ ചുമതലകളും വിപുലീകരിച്ചു. മാധ്യമങ്ങള്‍ക്കുമേല്‍ ഉത്തരവാദിത്വമുള്ള ആധികാരിക മേല്‍നോട്ട സംവിധാനമായി ജനറല്‍ അതോരിറ്റി ഫോര്‍ മീഡിയ റെഗുലേഷന്‍ മാറി. മാധ്യമങ്ങള്‍ക്ക് മേല്‍ അതോരിറ്റിയുടെ നിരന്തര നിരീക്ഷണവും നിയന്ത്രവുമുണ്ടാകും. രാജ്യത്ത് മാധ്യമങ്ങളുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനും അതിന്റെ വികസനം ഉറപ്പാക്കുന്നതിനുമാണ് അതോരിറ്റിയുടെ ഉത്തരവാദിത്വങ്ങള്‍ വിപുലീകരിക്കുത്. മാധ്യമ മേഖലയിലെ നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതും അതോരിറ്റിയുടെ ഉത്തരവാദിത്വമായിരിക്കും.
മാധ്യമങ്ങള്‍ ഒരു കുടക്കീഴിയില്‍: സൗദിയില്‍ മീഡിയ റെഗുലേറ്ററി അതോരിറ്റി
RELATED ARTICLES