മദ്യപിച്ചെത്തിയതിനെച്ചൊല്ലി വഴക്കിട്ട ഭാര്യയെ അമ്മിക്കല്ലിന് ഇടിച്ചു കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി. ചെന്നൈ വാലജാബാദിനു സമീപം ശങ്കരപുരം ഗ്രാമത്തിലെ ശ്രീധറാണ് ഭാര്യ സെൽവറാണിയെ കൊലപ്പെടുത്തിയത്. മദ്യപിച്ചെത്തുന്നതിനെ ചൊല്ലി ഇരുവരും സ്ഥിരമായി വഴക്ക് ഉണ്ടാവാറുണ്ട് എന്ന് പൊലീസ് പറഞ്ഞു.
രാത്രി മദ്യപിച്ചെത്തിയ ശ്രീധറും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. ശ്രീധർ അമ്മിക്കല്ലെടുത്ത് സെൽവറാണിയുടെ തലയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സെൽവറാണി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ശ്രീധർ ആണ് ഭാര്യ മരിച്ച വിവരം പോലീസിനെ വിളിച്ച് അറിയിച്ചത്. ശങ്കരപുരം പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.