മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം.സിബിഐ രജിസ്റ്റര്‍ ചെയ്ത് കേസില്‍ സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.സിബിഐ കേസിലും ജാമ്യം ലഭിച്ചതോടെ കെജരിവാള്‍ ജയില്‍ മോചിതനാകും.ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് അരവിന്ദ് കെജരിവാളിന് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കെജരിവാളിന് സ്ഥിരജാമ്യം ആണ് കോടതി അനുവദിച്ചത്.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെരിവാളിന് നേരത്തെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.കേസ് രജിസ്റ്റര്‍ ചെയ്ത് ഇരുപത്തിരണ്ട് മാസം കഴിഞ്ഞാണ് സിബിഐ കെജരിവാളിനെ അറസ്റ്റ് ചെയ്തതെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം അപ്രസക്തമാകാന്‍ മാത്രമാണ് സിബിഐ കെജരിവാളിനെ അറസ്റ്റ് ചെയ്തതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.ഇ.ഡി കേസില്‍ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് തിടുക്കപ്പെട്ട് സിബിഐ കെജരിവാളിനെ അറസ്റ്റ് ചെയ്തത്.
കേസില്‍ വിചാരണ ഉടന്‍ ഒന്നും പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്നും കൂടി ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പം വെളുപ്പിക്കല്‍ കേസില്‍ ജൂണ്‍ ഇരുപത്തിയാറിന് ആണ് സിബിഐ അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തത്.അഞ്ചരമാസത്തിന് ശേഷം ആണ് കെജരിവാള്‍ ജയില്‍ മോചിതനാകുന്നത്.