പത്തനംതിട്ട കലഞ്ഞൂരിൽ ഒന്നര വര്ഷം മുൻപ് കാണാതായ യുവാവ് കൊല്ലപ്പെട്ടെന്ന് സൂചന. പാടം സ്വദേശി നൗഷാദ് എന്നയാൾ കൊല്ലപ്പെട്ടതായാണു സംശയം. പരുത്തിപ്പാറയില്‍ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് യുവതി മൊഴി നല്‍കിയതിന് പിന്നാലെ പോലീസിന്റെ വ്യാപക പരിശോധന. പരുത്തിപ്പാറയിൽ വാടകവീട്ടിലാണ് നൗഷാദും ഭാര്യയും താമസിച്ചിരുന്നത്. അവിടെ കുഴിച്ചിട്ടെന്നാണ് ഭാര്യ മൊഴി നൽകിയത്.
2021 ലാണ് നൗഷാദിനെ കാണാതായത്. പിതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഭാര്യയെ ചോദ്യം ചെയ്യുന്നതിനിടെ മൊഴിയിൽ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കൊന്നതാണെന്ന് ഭാര്യ മൊഴി നൽകിയത്. നൗഷാദിനെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞെന്നും ഭാര്യ പറയുന്നുണ്ട്.