വിദേശഇന്ത്യക്കാര്‍ കേരളത്തിലേക്ക് അയക്കുന്ന പണത്തില്‍ വര്‍ദ്ധന എന്ന് റിസര്‍വ് ബാങ്കിന്റെ കണക്ക്.കൂടുതല്‍ വിദേശപ്പണം എത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കേരളം വീണ്ടും രണ്ടാം സ്ഥാനത്ത് എത്തി. ഇന്ത്യയിലേക്ക് എത്തുന്ന ആകെ വിദേശപ്പണത്തില്‍ 19.7 ശതമാനവും കേരളത്തിലേക്കാണെന്നാണ് റിസര്‍വ് ബാങ്കിന്റെ പതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.2023-2024 സാമ്പത്തിക വര്‍ഷത്തെ കണക്കാണ് ഇത്.പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്.രണ്ടാംസ്ഥാനത്തുള്ള കേരളവും ഒന്നാംസ്ഥാനത്തുള്ള മഹാരാഷ്ട്രയും തമ്മില്‍ പൂജ്യം ദശാംശം എട്ട് ശതമാനം മാത്രമാണ് വ്യത്യാസം.2020-2021 കാലഘട്ടത്തില്‍ 10.2 ശതമാനം ആയിരുന്നു കേരളത്തിന്റെ വിഹിതം.ഇതാണ് 2023-2024 സാമ്പത്തിക വര്‍ഷം 19.7 ശതമാനമായി ഉയര്‍ന്നത്.
വിദേശപ്പണത്തില്‍ വര്‍ദ്ധന വന്നുവെങ്കിലും ഗള്‍ഫ് പ്രവാസികളുടെ വിഹിതം കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ആകെ എത്തിയ പണത്തിന്റെ 27.7 ശതമാനവും അമേരിക്കയില്‍ നിന്നാണ്.യുഎഇയുടെ സംഭാവന 19.2 ശതമാനവും.സൗദി അറേബ്യയും യുഎഇയും അടക്കം ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സംഭാവന 37.9 ശതമാനമായി കുറഞ്ഞു.2016-2017 സാമ്പത്തിക വര്‍ഷം ആകെ എത്തിയ പണത്തില്‍ 46.7 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായിരുന്നു.റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ വിദേശതൊഴിലാളികളില്‍ 19.4 ശതമാനവും ജോലി ചെയ്യുന്നത് യുഎഇയില്‍ ആണ്.എന്നിട്ടും പണം എത്തുന്നതില്‍ രണ്ടാംസ്ഥാനമാണ്.