തിരുവനന്തപുരം പെരുമാതുറ മാടൻവിളയിൽ വീടുകൾക്ക് നേരെയും യുവാക്കൾക്ക് നേരെയും നാടൻ ബോംബേറ്. രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മാരകായുധങ്ങളുമായി പത്തരയോടു കൂടി കാറിൽ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. നാടൻ ബോംബെറിയുകയും മാരകായുധങ്ങളുമായി ഭീഷണി മുഴക്കുകയും ചെയ്തു. വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകളുണ്ട്. കഠിനംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ബോംബെറിഞ്ഞ സംഘത്തിലെ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു.
ചിറയിൻകീഴ് ആറ്റിങ്ങൽ നഗരൂർ സ്വദേശികളാണ് കസ്റ്റഡിയിലായത്. നിരവധി കേസുകളിൽ പ്രതികളാണ് പ്രതികളെന്ന് കഠിനംകുളം പോലീസ് പറഞ്ഞു. ആക്രമണ കാരണം വ്യക്തമല്ല.