ഉമ്മന്‍ചാണ്ടിയുടെ മരണം മൂലം ഒഴിവുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 5 നാണ് വോട്ടെടുപ്പ്. സെപ്റ്റംബര്‍ 8ന് വോട്ടെണ്ണല്‍. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 17നാണ്. 18ന് സൂക്ഷ്മപരിശോധന നടക്കും. പുതുപ്പള്ളി ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ സീറ്റുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ്.
യുപിയിലെ ഘോസി, ത്രിപുരയിലെ ധൻപുർ ബോക്സാനഗർ ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍, ബംഗാളിലെ ധുപ്ഗുഡി, ജാര്‍ഖണ്ഡിലെ ദുമ്റി എന്നീ മണ്ഡലങ്ങളിലേയ്ക്കും ഉപതിരഞ്ഞെടുപ്പ് നടക്കും.