പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ വിജയം കൊയ്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. 36, 454 വോട്ടിന്റെ ഭുരിപക്ഷം ചാണ്ടി ഉമ്മൻ നേടി. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ചാണ്ടി ഉമ്മൻ ലീഡ് നിലനിർത്തി. ആദ്യ ഫലസൂചന പുറത്തുവന്നപ്പോൾ മുതൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജയ്കിനേക്കാൾ ബഹുദൂരം മുന്നിലെത്താൻ ചാണ്ടിക്കായി.
2011-ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33255 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്നാണ് ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ ചരിത്രവിജയം.
അയർക്കുന്നം പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അയ്യായിരം കടന്നു. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിക്ക് പോലും ഇവിടെ നേടാന്‍ സാധിച്ചത് ആയിരത്തോളം വോട്ടുകള്‍ മാത്രമാണ്. ഇവിടെ കേരള കോണ്‍ഗ്രസ് എം നുള്ള സ്വാധീനം വോട്ടാക്കാൻ എൽ ഡി എഫിനായില്ല. അകലകുന്നം,കൂരോപ്പടം, മണർക്കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം യു ഡി എഫ് സ്ഥാനാർത്ഥിക്കാണ് മേൽക്കെ. കഴിഞ്ഞ തവണ ജെയ്ക്ക് സി തോമസിന് ലീഡ് നല്‍കിയ മണർക്കാട് പോലും ഇത്തവണ എല്‍ ഡി എഫിനെ തുണച്ചില്ല.