യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധന.ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 310 കടന്നു.ആഗോളതലത്തില്‍ വന്‍ തോതില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതാണ് വില വര്‍ദ്ധനയ്ക്ക് കാരണം.
311 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സായിട്ടാണ് ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഇന്ന് വര്‍ദ്ധിച്ചത്.ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 336 ദിര്‍ഹം അന്‍പത് ഫില്‍സായും വര്‍ദ്ധിച്ചു.301 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സ് ആണ് ഇരുപത്തിയൊന്ന് ക്യാരറ്റിന്റെ വില.അമേരിക്കന്‍ പ്രസിഡന്റും തെരഞ്ഞെടുപ്പും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ ഇനിയും കുറയ്ക്കും എന്ന സൂചനകളും ആണ് സ്വര്‍ണ്ണവിലയെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ ഔണ്‍സ് വില 2782 ഡോളര്‍ വരെ ഇന്ന് വര്‍ദ്ധിച്ചിരുന്നു.ഒരാഴ്ച്ചക്കുള്ളില്‍ രാജ്യാന്തര വിപിണിയില്‍ സ്വര്‍ണ്ണവില 2800 ഡോളറിന് മുകളിലേക്ക് കുതിക്കും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.