അധികാരമാറ്റത്തിന് പിന്നാലെ സിറിയയില്‍ പുതിയ ഭരണഘടന നിലവില്‍ വന്നു.അഭിപ്രായ സ്വാതന്ത്ര്യവും സ്ത്രീസ്വാതന്ത്ര്യവും ഉറപ്പാക്കുന്നതാണ് ഭരണഘടന.സ്ത്രീകള്‍ക്ക രാഷ്ട്രീയ അവകാശങ്ങളും ഭരണഘടന നല്‍കുന്നുണ്ട്.
ഇസ്ലാമിക നിയമങ്ങളില്‍ അധിഷ്ഠിതമായ താത്കാലിക ഭരണഘടനയ്ക്കാണ് സിറിയന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. അഞ്ച് വര്‍ഷക്കാലത്തേക്കുള്ളതാണ് പുതിയ ഭരണഘടന.സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനും തൊഴിലെടുക്കുന്നതിനുമുള്ള അവകാശങ്ങള്‍ ഭരണഘടന നല്‍കുന്നുണ്ട്.രാഷ്ട്രീയ രംഗത്തും സ്ത്രീകള്‍ക്ക് പങ്കാളികളാകാം.മാധ്യമ സ്വാതന്ത്ര്യവും പുതിയ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്.ജുഡിഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനും ഭരണഘടന ഊന്നല്‍ നല്‍കുന്നുണ്ട്.പുതിയ ഭരണഘടനപ്രകാരം ഇസ്ലാം മതവിശ്വാസിയായിരിക്കണം സിറിയന്‍ പ്രസിഡന്റ.
സിറിയന്‍ ജനതയ്ക്ക് ഒരു പുതിയ തുടക്കം നല്‍കുന്നതാകും ഭരണഘടന എന്ന് പ്രസിഡന്റ് അഹമ്മദ് അല്‍ ഷാറ പറഞ്ഞു.2012-ല്‍ നിലവില്‍ വന്ന സിറിയന്‍ ഭരണഘടന അധികാരമാറ്റത്തിന് പിന്നാലെ ജനുവരിയില്‍ റദ്ദാക്കിയിരുന്നു.തുടര്‍ന്ന് ഭരണഘടനയുടെ കരടിന് രൂപം നല്‍കുന്നതിന് ഒരു സമിതിക്കും രൂപം നല്‍കി.ഈ സമിതി തയ്യാറാക്കിയ ഭരണഘടനയ്ക്കാണ് അംഗീകാരം നല്‍കിയത്.സിറിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കണം എങ്കില്‍ നാല് മുതല്‍ അഞ്ച് വര്‍ഷം വരെ വേണ്ടി വരും എന്നാണ് അഹമ്മദ് അല്‍ ഷാറ വ്യക്തമാക്കിയിട്ടുള്ളത്.കഴിഞ്ഞ ഡിസംബറില്‍ ആണ് സിറിയന്‍ വിമതസേന ദമാസ്‌ക്കസ് പിടിച്ചെടുത്തത്.അധികാര നഷ്ടമായതോടെ പ്രസിഡന്റായിരുന്ന ബഷാര്‍ അല്‍ അസദ് രാജ്യം വിടുകയായിരുന്നു.