Saturday, November 9, 2024
HomeNewsKeralaനൻപകൽ നേരത്ത് മയക്കം മികച്ച സിനിമ; മികച്ച നടൻ മമ്മൂട്ടി, സംവിധായകൻ മഹേഷ് നാരായണൻ, മികച്ച...

നൻപകൽ നേരത്ത് മയക്കം മികച്ച സിനിമ; മികച്ച നടൻ മമ്മൂട്ടി, സംവിധായകൻ മഹേഷ് നാരായണൻ, മികച്ച നടി വിൻസി അലോഷ്യസ്

കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. മികച്ച നടൻ മമ്മൂട്ടി, സംവിധായകൻ മഹേഷ് നാരായണൻ, മികച്ച നടി വിൻസി അലോഷ്യസ്.
നാൽപക്കൽ നേരത്ത മയക്കം, സിനിമയുടെ വേറിട്ട പ്രമേയം, മമ്മൂട്ടി എന്ന മഹാ നടന്റെ മാസ്റ്റർ ക്ലാസ് ആക്ടിം​ഗിന്റെ മറ്റൊരു മുഖമായി മാറിയ സുന്ദരവും ജെയിംസും. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടിയെ തേടി എത്തിയതിൽ ഒരു അതിശയോക്തിയും കാണാനാവില്ല.
പുരസ്‌കാരം നിശ്ചയിക്കുമ്പോൾ ജൂറി നിരീക്ഷിച്ചതും അത് തന്നെയാണ്.
മലയാള ചലച്ചിത്ര അഭിനയ ചരിത്രത്തിലെ അത്യപൂർവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവ്. തികച്ചും വിഭിന്നമായ സ്വഭാവ വിശേഷങ്ങളുള്ള രണ്ടു മനുഷ്യരുടെ dwanth ഭാവങ്ങളെ അതി സൂക്ഷ്മവും നിയന്ത്രിതവുമായ ശരീര ഭാഷയിൽ പകർന്നാടിയ അഭിനയ തികവ്. ജെയിംസ് എന്ന മലയാളിയിൽ നിന്ന് സുന്ദരം എന്ന തമിലാനിലേക്കുള്ള പരകായ പ്രവേശനത്തിലൂടെ രണ്ടു ദേശങ്ങൾ രണ്ടു ഭാഷകൾ രണ്ടു സംസ്കാരങ്ങൾ എന്നിവ ഒരേശരീരത്തിലേക്ക് ആവാഹിച്ച മഹാ പ്രതിഭ.
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ആറാമതാണ് മമ്മൂട്ടി നേടുന്നത്.
ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാർഡ് നേടുന്നത് 1981ലാണ്. ‘അഹിംസ’യിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള അവാർഡാണ് മമ്മൂട്ടിക്ക് ലഭിച്ചത്. 1984ൽ മമ്മൂട്ടി സംസ്ഥാന തലത്തിൽ ആദ്യമായി മികച്ച നടനായി. ‘അടിയൊഴുക്കുകളി’ലൂടെയായിരുന്നു മികച്ച നടനുള്ള അവാർഡ് മമ്മൂട്ടി നേടിയത്.
മികച്ച ചിത്രമെന്ന പ്രേക്ഷകർ നേരത്തെ വിധി എഴുതിയ ചിത്രം നൻപകൽ നേരത്ത് മയക്കാം പുരസ്‌കാര പ്രഖ്യാപനത്തിലും തിളങ്ങി.
ജെല്ലിക്കെട്ട്, ഈ മ യാവു, ചുരുളി തുടങ്ങിയ ചിത്രങ്ങളിലൂടെ, സിനിമ സഞ്ചാരങ്ങൾ വേറിട്ട തലത്തിലൂടെ അവതരിപ്പിച്ചു നമ്മെ അത്ഭുതപ്പെടുത്തിയ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം. ഒരു ഉച്ച മയക്കത്തിൽ കണ്ട സ്വപ്നം , ഒരു മനുഷ്യന്റെ ജീവിത തലത്തിൽ കൂടെ പല മനുഷ്യന്മാരുടെ ചിന്ത തലങ്ങളിൽകൂടെ സഞ്ചരിച്ചു പ്രേക്ഷകനെയും കൂടെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
സമീപകാല നടിമാരിൽ അഭിനയ തികവ് കൊണ്ട് ശ്രദിക്കപ്പെട്ട നടി കൂടിയാണ് മികച്ച നടിയായി തെരഞ്ഞിടുക്കപ്പെട്ട വിൻസി അലോഷ്യസ്. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണു പുരസ്‌കാരം. അറിയിപ്പ് എന്ന ചിത്രത്തിനാണു മഹേഷ് നാരായണനു മികച്ച സംവിധായകനുള്ള പുരസ്‌കാരം.

ന്നാ താൻ കേസ് കൊട്’ ആണ് മികച്ച ജനപ്രിയ ചിത്രം.
അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശത്തിന് കുഞ്ചാക്കോ ബോബനും അലൻസിആറും അർഹരായി. മമ്മൂട്ടിക്ക് ഒപ്പം മത്സരത്തിൽ അവസാന റൌണ്ട് വരെയും ചാക്കോച്ചന്റെ പേരും ഉയർന്നു വന്നിരുന്നു.. ന്ന തൻ കേസ് കൊട് എന്ന ചിത്രത്തിലെ ചാക്കോച്ചന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ‘ അപ്പൻ എന്ന സിനിമയിലെ അഭിനയത്തിനാണ് അലൻസിആർക്ക് ജൂറി പരാമർശം.

സ്വഭാവ നടൻ പി വി കുഞ്ഞികൃഷ്ണൻ, ന്നാ താൻ കേസ് കൊട്. മികച്ച സ്വഭാവ നടി – ദേവി വർമ്മ, സൗദി വെള്ളക്ക
മികച്ച കഥാകൃത്ത് , കമൽ കെ എം -പട

മികച്ച രണ്ടാമത്തെ ചിത്രം ജിജോ ആന്റണി സംവിധാനം ചെയ്ത അടിത്തട്ട്.
19–ാം നൂറ്റാണ്ടിലെ ഗാനാലാപനത്തിന് മൃദുല വാരിയരും പല്ലൊട്ടി 90സ് കിഡ്സിലെ ആലാപനത്തിന് കപിൽ കപിലനും മികച്ച പിന്നണി ഗായികരായി തിരഞ്ഞെടുക്കപ്പെട്ടു.
റഫീഖ് അഹമ്മദാണ് മികച്ച ഗാനരചയിതാവ്. തല്ലുമാല എന്ന ചിത്രത്തിലെ എഡിറ്റിങിന് നിഷാദ് യൂസഫ് മികച്ച ചിത്ര സംയോജനത്തിനുള്ള പുരസ്‌കാരം നേടി. മേക്കപിനുള്ള അവാർഡ് ഭീഷ്മ പർവം എന്ന ചിത്രത്തിന് റോണക് സേവ്യറിന് ലഭിച്ചു.
പണ്ട് ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനങ്ങളിൽ വിവാദങ്ങളും പല തരത്തിൽ ഉയരുമാറുന്നെകിലും കഴിഞ്ഞ കുറച്ച വര്ഷങ്ങളായി ഇത്തരം അപവാദങ്ങൾ ഉയരാറില്ല. ഈ പുരസ്‌കാര പ്രഖ്യാപനത്തിലും മികച്ച സിനിമകൾ പരിഗണിക്കപ്പെട്ടു എന്ന് തന്നെ വേണം വിലയിരുത്താൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments