ദുബൈയില്‍ വിമാനത്താവളങ്ങളിലെ ടാക്‌സികളുടെ എണ്ണം ഇരട്ടയായി വര്‍ദ്ധിപ്പിക്കാനൊരുങ്ങി ദുബൈ ടാക്‌സി കോര്‍പ്പറേഷന്‍. 350 പരിസ്ഥിതി സൗഹൃദ ടാക്‌സികളാണ് അധികമായി ഉള്‍പ്പെടുത്തുന്നത്. സേവന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗായാണ് തീരുമാനം.ദുബൈയില്‍ താമസക്കാരുടെയും സന്ദര്‍ശകരുടെയും ദൈനംദിന യാത്രാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വിപുലീകരണം നടപ്പിലാക്കുന്നത്.
വിമാനത്താവളങ്ങളിലെ ടാക്‌സികളുടെ എണ്ണം നൂറ് ശതമാനം വര്‍ദ്ധിപ്പിക്കും. ആകെ മൊത്തം വാഹനങ്ങളുടെ ശേഷി 700 ആക്കി ഉയര്‍ത്തും. 350 പരിസ്ഥിതി സൗഹൃദ ടാക്‌സികള്‍ കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം. യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധനവും അന്താരാഷ്ര ഇവന്റുകളും കണക്കിലെടുത്താണ് പൊതുഗതാഗത സേവനങ്ങള്‍ വര്‍ദ്ധിക്കുന്നത്. ഇതിലൂടെ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ ടാക്‌സി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ മുപ്പത് ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ദുബൈ ടാക്‌സി കമ്പനി സിഇഒ മന്‍സൂര്‍ റഹ്മ അല്‍ ഫലാസി അറിയിച്ചു. വിമാനത്താവളങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കുന്നതിനാല്‍ വേഗത്തില്‍ യാത്രാ സൗകര്യമൊരുക്കുയാണ് ലക്ഷ്യം. ഈ വര്‍ഷം വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണം 88 ശലക്ഷമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.
വിമാനത്താവളങ്ങളില്‍ ആഡംബര ലിമോസിനുകളും ഇലക്ട്രിക് വാഹനങ്ങളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ യാത്രകള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ദുബൈ ടാക്‌സി കമ്പനിയുടെ നിയന്ത്രണത്തിലാണ് എല്ലാ വാഹനങ്ങളും പ്രവര്‍ത്തിപ്പിക്കുന്നത്.