ദുബൈയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ അതിഥി രാജ്യമായി ഇന്ത്യ. ഭാവി ഗവണ്‍മെന്റുകളെ രൂപപ്പെടുത്തുക എന്ന പ്രമേയത്തിലാണ് ഉച്ചകോടി നടക്കുന്നത്.ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.ഇന്ത്യ, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയിലെ അതിഥി രാജ്യങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ പങ്കെടുക്കും. തുര്‍ക്കി പ്രസിഡന്റ് രജബ്ബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി എന്നിവരും പങ്കെടുക്കും. അതിഥി രാജ്യങ്ങള്‍ തങ്ങളുടെ വിജയകരമായ സര്‍ക്കാര്‍ സംവിധാനങ്ങളും അനുഭവങ്ങളും ഉച്ചകോടിയില്‍ പങ്കുവെക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 4000 പേരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. 25-ല്‍ അധികം സര്‍ക്കാര്‍ ഭരണ തലവന്മാരും, 120 സര്‍ക്കാര്‍ പ്രതിനിധികളും, വിവിധ മേഖലകളിലെ വിദഗ്ധര്‍, അന്താരാഷ്ട്ര പ്രദേശിക കൂട്ടായ്മകളുടെ പ്രതിനിധികള്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. ആറ് വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ ഉച്ചകോടി നടക്കുന്നത്. വിവിധ മേഖലകളില്‍ ഭാവി തന്ത്രങ്ങളും മാറ്റങ്ങളും ചര്‍ച്ചയാകുന്ന 15 ആഗോള ഫോറങ്ങള്‍ ഉച്ചകോടിയില്‍ അരങ്ങേറും.
പ്രസിഡന്റുമാരും മന്ത്രിമാരും നേതാക്കളും ഉള്‍പ്പെടെ ഇരുന്നൂറിലധികം പ്രമുഖ പ്രഭാഷഖര്‍, മൂന്നൂറിലധികം മന്ത്രിമാര്‍ പങ്കെടുക്കുന്ന എക്‌സിക്യൂട്ടീവ് സെഷനുകള്‍ എന്നിവയും ഇത്തവണത്തെ ഉച്ചകോടിയുടെ പ്രത്യേകതയാണ്.