ദുബൈ ആര്‍ടിഎയുടെ നോല്‍ കാര്‍ഡുകളുടെ കുറഞ്ഞ റീചാര്‍ജിംഗ് തുക 20 ദിര്‍ഹമായി പുതുക്കി നിശ്ചയിച്ചു. നേരത്തെ കുറഞ്ഞ റീചാര്‍ജിംഗ് തുക അഞ്ച് ദിര്‍ഹമായിരുന്നു. ജനുവരി 15 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോരിറ്റിയുടെ സേവനങ്ങള്‍ക്കായാണ് നോല്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. ഇനി മുതല്‍ നോല്‍ കാര്‍ഡുകള്‍ റീ ചാര്‍ജ് ചെയ്യുന്നതിന് 20 ദിര്‍ഹമായിരിക്കും കുറഞ്ഞ തുക. നേരത്തെ അഞ്ച് ദിര്‍ഹവും, പത്ത് ദിര്‍ഹവും ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞിരുന്നു.
പുതുക്കിയ നിരക്ക് പ്രകാരം കുറഞ്ഞ റീചാര്‍ജിംഗ് തുക 20 ദിര്‍ഹമായി നിശ്ചയിച്ചു. ജനുവരി 15 മുതല്‍ നോല്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് കുറഞ്ഞത് 20 ദിര്‍ഹം ഉപയോഗിച്ച് മാത്രമേ റീ ചാര്‍ജ് ചെയ്യാന്‍ കഴിയു. ദുബൈ മെട്രോ, ട്രാം, ബസ്, അബ്ര, ഫെറി, എന്നിവിടങ്ങളിലാണ് ആര്‍ടിഎയുടെ പ്രീപെയ്ഡ് നോല്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. ഇതിനൊപ്പം ദുബൈയില്‍ ടാക്‌സി പാര്‍ക്കിംഗ് ഉള്‍പ്പെടെ രണ്ടായിരത്തിലധികം സേവനങ്ങള്‍ക്കും നോല്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയും. നാല് തരത്തിലുള്ള നോല്‍ കാര്‍ഡുകളാണ് ആര്‍ടിഎ നല്‍കുന്നത്. ഇതിനൊപ്പെ സാംസങ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിത്തുന്നവര്‍ക്ക് ഡിജിറ്റല്‍ നോല്‍ കാര്‍ഡ് ഉപയോഗിക്കാനും കഴിയും.
നോല്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷമായ നിരവധി ഓഫറുകളും ആര്‍ടിഎ പ്രഖ്യാപിച്ചിരുന്നു. ലോയല്‍റ്റി ആന്‍ഡ് റിവാര്‍ഡ് പ്രോഗ്രാമായ നോല്‍ പ്ലസ് വഴി പോയിന്റുകള്‍ നേടാന്‍ കഴിയും. ഇതിലൂടെ ഷോപ്പിംഗിനും മറ്റും പണം നല്‍കുന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.