ദുബൈ:ഗ്ലോബല്‍ വില്ലേജിന് ആരോഗ്യ സുരക്ഷാ മാനേജ്‌മെന്റിനുള്ള അന്താരാഷ്ട്ര അവാര്‍ഡ്. യു കെയുടെ ആരോഗ്യ സുരക്ഷാ അവാര്‍ഡുകളില്‍ രണ്ടായിരത്തോളം കമ്പനികളാണ് മത്സരിച്ചത്. ഒക്ടോബറിലാണ് ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശക്കാര്‍ക്കായി തുറന്നു നല്‍കുന്നത്. ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ആരോഗ്യ സുരക്ഷാ മാനേജ്‌മെന്റിനുമുള്ള അന്താരാഷ്ട്ര അവാര്‍ഡ് ലഭിച്ചത്. റോയല്‍ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ആക്‌സിഡന്റ്‌സിന്റെ അന്താരാഷ്ട്ര അംഗീകാരമാണ് ലഭിച്ചത്. യു കെ യുടെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ വ്യവസായ അവാര്‍ഡുകളില്‍ പങ്കെടുക്കാന്‍ രണ്ടായിരത്തിലധികം കമ്പനികളാണ് എത്തുന്നത്. ഇതില്‍ നിന്നും ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ ആരോഗ്യ സുരക്ഷ മാനേജ്‌മെന്റിന് അവാര്‍ഡ് ലഭിച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഗ്ലോബല്‍ വില്ലേജ് ഗോള്‍ഡ് റോസ്പ ലെഷര്‍ സേഫ്റ്റി അവാര്‍ഡ് നേടി.
ഒക്ടോബര്‍ 18നാണ് ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശക്കായി തുറന്നു നല്‍കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ച മുമ്പ് തന്നെ ഗ്ലോബല്‍ വില്ലേജ് തുറക്കാനാണ് പുതിയ തീരുമാനം. ഫാമിലി തീം പാര്‍ക്ക് 2024 ഏപ്രില്‍ 28 വരെ തുറന്നു പ്രവര്‍ത്തിക്കും. വിനോദ പാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം 9 ദശലക്ഷത്തിലധികം സന്ദര്‍ശകരാണ് എത്തിയത്. വൈവിധ്യങ്ങള്‍ നിറഞ്ഞ ഗെയിം ഷോകളും, ഫുഡ് കോര്‍ട്ടുകളും, മെഗാ ഇവന്റുകളും പ്രദര്‍ശന വില്‍പന ശാലകളും ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കും. ലക്ഷകണക്കിന് സന്ദര്‍ശകരാണ് എല്ലാ വര്‍ഷവും ഗ്ലോബല്‍ വില്ലേജിലേക്ക് എത്തുന്നത്.