ദുബൈ ആര്‍ടിഎയുടെ നോല്‍കാര്‍ഡ് നവീകരിക്കുന്നതിന് 350 ദശലക്ഷം ദിര്‍ഹത്തിന്റെ കരാര്‍. അക്കൗണ്ട് അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനമായിട്ടാണ് നോല്‍ കാര്‍ഡിനെ മാറ്റുന്നത്.
ദുബൈ ഗതാഗത അഥോറിട്ടിയുടെ ടിക്കറ്റിംഗ് സംവിധാനമായ നോല്‍കാര്‍ഡ് അക്കൗണ്ട് അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനമായി മാറാന്‍ ഒരുങ്ങുകയാണ്. ആര്‍ടിഎയുടെ ടിജിറ്റല്‍ സ്ട്രാറ്റജി റോഡ് മാപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് നോല്‍ കാര്‍ഡ് നവീകരിക്കുന്നത്.
ദുബൈയിലെ പൊതുഗതാഗത സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായിട്ടാണ് നോല്‍ കാര്‍ഡ് നവീകരിക്കുന്നതെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു. 2009-ല്‍ ആണ് ആര്‍ടിഎ നോല്‍ കാര്‍ഡ് കൊണ്ടുവന്നത്. ഇതുവരെ മുപ്പത് ദശലക്ഷം നോല്‍ കാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ടെന്നും ആര്‍ടിഎ വ്യക്തമാക്കി. ഇരുനൂറ് കോടി ദിര്‍ഹത്തിലധികം മൂല്യം വരുന്ന ഇരുപത്തിയഞ്ച് ലക്ഷം ഇടപാടുകളാണ് ഇതുവരെ നോല്‍ കാര്‍ഡുകളിലൂടെ നടന്നതെന്നും മാത്തര്‍ അല്‍ തായര്‍ അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മുഖം തിരിച്ചറിയുന്നതും അടക്കമുള്ള സാങ്കേതിക വിദ്യകള്‍ നോല്‍ കാര്‍ഡ് പരിഷ്‌കരിക്കുന്നതിനായി ഉപയോഗപ്പെടുത്തും.
ഓരോ കാര്‍ഡുകളും വ്യക്തിഗത അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചായിരിക്കും ഇനി പ്രവര്‍ത്തിക്കുക. വ്യക്തികളുടെ വിവരങ്ങള്‍ക്കും സ്വകാര്യതയ്ക്കും കൂടുതല്‍ സുരക്ഷിതത്വം ലഭിക്കും വിധത്തില്‍ ആണ് കാര്‍ഡ് നവീകരിക്കുന്നത്.