ദുബൈയില്‍ വീടുകള്‍ അലങ്കരിക്കുന്നവര്‍ക്ക് സമ്മാനം ഒരുലക്ഷംദിര്‍ഹം.വിശുദ്ധ റമദാന്‍ മാസത്തോട് അനുബന്ധിച്ചാണ് മത്സരം.
ദുബൈ സര്‍ക്കാര്‍ സ്ഥാപനമായ ബ്രാന്‍ഡ് ദുബൈയും ഫെര്‍ജാന്‍ ദുബൈയും ചേര്‍ന്നാണ് ആണ് വ്യത്യസ്ഥമായ ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.വൈദ്യുതിദീപങ്ങളും അലങ്കാരങ്ങളും ഉപയോഗിച്ച് വീടുകള്‍ മനോഹരമാക്കുന്നവര്‍ക്കാണ് സമ്മാനം.ഏറ്റവും മനോഹരമായി വീടുകള്‍ ഒരുക്കുന്ന ഒരാള്‍ക്ക് ഒരു ലക്ഷം ദിര്‍ഹവും രണ്ടാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് അറുപതിനായിരം ദിര്‍ഹവും ആണ് സമ്മാനം.മൂന്നാമത് എത്തുന്നവര്‍ക്ക് നാല്‍പ്പതിനായിരം ദിര്‍ഹവും സമ്മാനം ലഭിക്കും.മത്സരത്തില്‍ പങ്കെടുക്കുന്ന ഏഴ് പേര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിനുള്ള ടിക്കറ്റുകളും ലഭിക്കും.
രണ്ട് പേര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിനുള്ള ടിക്കറ്റുകള്‍ ആണ് ഓരോരുത്തര്‍ക്കും നല്‍കുന്നത്.മത്സരത്തില്‍ വീട് അലങ്കരിച്ച് വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയാണ് വേണ്ടത്.ദുബൈയിലെ താമസക്കാര്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുക.ഇന്‍സ്റ്റാഗ്രാമില്‍ ബ്രാന്‍ഡ് ദുബൈയേയും ഫെര്‍ജാന്‍ ദുബൈയേയും ടാഗ് ചെയ്യണം.മാര്‍ച്ച് ഇരുപത്തിയൊന്ന് മുന്‍പ് ആണ് വീഡിയോ പോസ്റ്റ് ചെയ്യേണ്ടത്.റമദാന്റെ അവസാനം വിജയികളെ പ്രഖ്യാപിക്കും.