അറബിക്കടലില്‍ രൂപമെടുത്ത തേജ് ചുഴലിക്കാറ്റ് യുഎഇയില്‍ മഴയ്ക്ക് കാരണാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. അടുത്ത രണ്ട് ദിവസത്തേക്കാണ് മഴയ്ക്ക് സാധ്യത. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ദേശീയകാലാവാസ്ഥാ കേന്ദ്രം അറിയിച്ചു.
അറബിക്കടലില്‍ രൂപമെടുത്ത തേജ് ചുഴലിക്കാറ്റ് നിലവില്‍ ക്യാറ്റഗറി രണ്ട് ചുഴലിക്കാറ്റാണെന്നും 165-മുതല്‍ 175 വരെ കിലോമീറ്റര്‍ വേഗതയുണ്ടെന്നും യുഎഇ ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 190 കിലോമീറ്റര്‍ വരെ വര്‍ദ്ധിച്ച് ക്യാറ്റഗറി മൂന്ന് ചുഴലിക്കാറ്റായി മാറും. തേജ് ചുഴലിക്കാറ്റ് യുഎഇയെ നേരിട്ട് ബാധിക്കില്ല.പക്ഷെ അറബിക്കടലില്‍ നിന്നുള്ള ഈര്‍പ്പം, രാജ്യത്തിന്റെ കഴിക്കന്‍ മേഖലയിലേക്കും തെക്കന്‍ ഭാഗത്തേക്കും എത്തും. ഇത് മേഘങ്ങള്‍ രൂപപ്പെടുന്നതിനും മഴ അനുഭവപ്പെടുന്നതിനും കാരണമാകും എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും കാലവസ്ഥാ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കണം എന്നും കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യുഎഇയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധയിടങ്ങളില്‍ മഴ അനുഭവപ്പെടുന്നുണ്ട്. ഇന്നലെ റാസല്‍ഖൈമ അടക്കം വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു.
…