ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ നിന്നും തിരിവനന്തപുരത്തേക്ക് ഒമാന്‍ എയര്‍ നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കുന്നു. മറ്റന്നാള്‍ മുതലാണ് വിമാനസര്‍വീസ്. ആഴ്ച്ചയില്‍ നാല് ദിവസങ്ങളിലാണ് സര്‍വീസ്. ഞായര്‍,ബുധന്‍,വ്യാഴം,ശനി ദിവസങ്ങളിലാണ് ഒമാന്‍ എയര്‍ തിരുവനന്തപുരത്തിനും മസ്‌ക്കത്തിനും ഇടിയില്‍ സര്‍വീസ് നടത്തുക.
ഞായറാഴ്ചയും ബുധനാഴ്ച്ചയും രാവിലെ 7.45-ന് ആണ് വിമാനം മസ്‌കത്തില്‍ നിന്നും തിരുവനന്തപുരത്ത് എത്തുക. 8.45-ന് തിരികെ മസ്‌ക്കത്തിലേക്ക് പറക്കും. വ്യാഴാഴ്ച്ചകളില്‍ 1.55-ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 4.10-ന് തിരികെ പറക്കും. ശനിയാഴ്ചകളില്‍ 2.30-ന് എത്തുന്ന വിമാനം 3.30നും ഒമാനിലേക്ക് തിരിക്കും. നിലവില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് മസ്‌ക്കത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് പ്രതിദിന സര്‍വീസ് നടത്തുന്നത്. ഡിസംബറോട് കൂടി ആഴ്ച്ചയില്‍ അഞ്ച് സര്‍വീസായി വര്‍ദ്ധിപ്പിക്കുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.ബോയിംഗിന്റെ 737 വിമാനത്തില്‍ 162 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.
ഇതൊടൊപ്പം തന്നെ ഞായറാഴ്ച മുതല്‍ മസ്‌കത്തില്‍ നിന്നും ലക്‌നൗവിലേക്കും ഒമാന്‍ എയര്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കും. ഒന്‍പത് സര്‍വീസുകള്‍ ആണ് മസ്‌ക്കത്ത്-ലക്‌നൗ റൂട്ടില്‍ ആഴ്ച്ചയില്‍ നടത്തുക.
..