ടെക്‌സസിലെ മിന്നല്‍ പ്രളയത്തില്‍ 51 മരണം.നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു.കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം.വെള്ളിയാഴ്ച പുലര്‍ച്ചെ ടെക്‌സസില്‍ ഉണ്ടായ പേമാരിയില്‍ ഗ്വാഡലൂപ് നദിയിലെ ജലനിരപ്പ് അസാധാരണമായി ഉയരുകയായിരുന്നു.ഒരുമാസം പെയ്യേണ്ട മഴ മൂന്ന് മണിക്കൂറില്‍ പെയ്തതാണ് മിന്നല്‍ പ്രളയത്തിന് കാരണമെന്ന് യുഎസ് കാലാവസ്ഥ വിഭാഗം.അപ്രതീക്ഷിതമായെത്തിയ മിന്നല്‍ പ്രളയത്തില്‍ 15 കുട്ടികളടക്കം 51 പേര്‍ മരിച്ചെന്നാണ് വിവരം.പ്രാദേശിക അധികൃതരുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.കോസ്റ്റ്ഗാര്‍ഡ് സ്ഥലത്ത് ക്യാപ് ചെയ്യുന്നുണ്ട്.ഹെലികോപ്റ്റര്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.
വേനല്‍ക്കാല ക്യാപില്‍ പങ്കെടുക്കാനെത്തി കാണാതായ 27 പെണ്‍കുട്ടികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.പ്രളയ സമയത്ത് പലരും ഉറക്കിലായിരുന്നത് അപകടത്തിന്‌റെ വ്യാപ്തി കൂട്ടി. മൂന്ന് മണിക്കൂര്‍ കൊണ്ട് 254 മില്ലിമീറ്റര്‍ മഴ പെയ്‌തെന്നാണ് കണക്കാക്കുന്നത്. ടെക്‌സസിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ പ്രദേശത്താണ് ദുരന്തമുണ്ടായത്. വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് ഇപ്പോഴും വൈദ്യുതി ഇന്‌റര്‍നെറ്റ് തടസങ്ങള്‍ നേരിടുന്നുണ്ട്. ഹില്‍ കണ്ട്രിയിലെ നിരവധി കൗണ്ടികള്‍ ദുരന്തമേഖലയായി പ്രഖ്യാപിച്ചു.