ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് പങ്കെടുക്കാതിരിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് ഇന്ത്യ. പ്രസിഡന്റിന് പകരം ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ലെ ക്വിയാങ് പങ്കെടുക്കുമെന്ന് ചൈന അറിയിച്ചിരുന്നു. ഇതോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിനാലാണ് പല ലോകരാജ്യ നേതാക്കളും ജി 20യില്‍ പങ്കെടുക്കാത്തത് എന്ന ആക്ഷേപമുയര്‍ന്നിരുന്നു.ലോക നേതാക്കളുടെ തിരക്കേറിയ ഷെഡ്യൂളുകള്‍ കണക്കിലെടുക്കുമ്പോള്‍ എല്ലാ നേതാക്കള്‍ക്കും എല്ലാ ഉച്ചകോടിയിലും പങ്കെടുക്കുന്നത് എപ്പോഴും സാധ്യമല്ല എന്നും വ്യക്തിപരമായ കാരണങ്ങളാല്‍ പലരും ഉച്ചകോടികള്‍ ഒഴിവാക്കിയേക്കാമെന്നും വൃത്തങ്ങള്‍ പറഞ്ഞു.
എന്നാല്‍ അതും ആതിഥേയ രാജ്യവും തമ്മില്‍ ബന്ധമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 2008 മുതല്‍ നടന്ന ജി 20യുടെ 16 ഉച്ചകോടികള്‍ ആണ് നടന്നത്. 2010 ന് ശേഷം നടന്ന ഒരു ഉച്ചകോടിയിലും എല്ലാ രാഷ്ട്രങ്ങളുടേയും തലവന്‍മാര്‍ പങ്കെടുത്ത ചരിത്രമുണ്ടായിട്ടില്ല. 2010, 2011, 2012, 2013, 2016, 2017 വര്‍ഷങ്ങളില്‍ നടന്ന ഉച്ചകോടികളില്‍ അഞ്ച്-ആറ് രാജ്യങ്ങളിലെ തലവന്‍മാരോ ഭരണത്തലവന്‍മാരോ പങ്കെടുത്തിട്ടുണ്ട്.