ഏകീകൃത ജിസിസി വീസ അടുത്ത വര്‍ഷം ആദ്യ എന്ന് യുഎഇ വാണിജ്യ മന്ത്രി അബ്ദുള്ള ബിന്‍ തൂഖ് അല്‍ മര്‍റി. ഏകീകൃത വീസ സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ അടുത്ത മാസം നടക്കുമെന്നും മന്ത്രി അറിയിച്ചു.
ആറ് ജിസിസി രാജ്യങ്ങളും ഒറ്റവീസയില്‍ സന്ദര്‍ശക്കുന്നതിനുള്ള സംവിധാനം ആണ് പ്രാബല്യത്തില്‍ വരാന്‍ ഒരുങ്ങുന്നത്. ഷെങ്കന്‍ മാതൃകയിലുള്ള ഏകീകൃത ജിസിസി വീസയ്ക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. അടുത്ത വര്‍ഷം ആദ്യം തന്നെ ഏകീകൃത ജിസിസി വീസ പ്രാബല്യത്തില്‍ വന്നേക്കും എന്നാണ് യുഎഇ വാണിജ്യമന്ത്രി അബ്ദുള്ള ബിന്‍ തൂഖ് അല്‍ മര്‍റി വ്യക്തമാക്കുന്നത്. ഏകീകൃത വീസ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ അടുത്ത മാസം ചര്‍ച്ചകള്‍ നടക്കുമെന്നും അബ്ദുള്ള ബിന്‍ തൂഖ് അല്‍ മര്‍റി പറഞ്ഞു.
അടുത്ത മാസം ചേരുന്ന ജിസിസി മന്ത്രിതല യോഗത്തില്‍ ആയിരിക്കും ഏകീകൃത വീസ സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകളും അന്തിമ തീരുമാനവും. ഈ മാസം ആദ്യം ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ ചേര്‍ന്ന ജിസിസി മന്ത്രിതല യോഗത്തില്‍ ആണ് ഏകീകൃത ജിസിസി വീസയ്ക്ക് അംഗീകാരം നല്‍കിയത്. മേഖലയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഏകീകൃത വീസ കൊണ്ടുവരുന്നത്. ജിസിസി രാജ്യങ്ങളിലെ താമസവീസക്കാരായ വിദേശികള്‍ക്കും ഏകീകൃത വീസയുടെ പ്രയോജനം ലഭിക്കും