ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഇരുപത്തിയൊന്ന് സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.ജാര്‍ഖണ്ഡ് ധനമന്ത്രി രാമേശ്വര്‍ ഓറോണ്‍ ലോഹര്‍ദാഗില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ ജംഷഡ്പൂര്‍ ഈസ്റ്റില്‍ നിന്നും മത്സരിക്കും.
81 നിയമസഭാ മണ്ഡലങ്ങളുള്ള ജാര്‍ഖണ്ഡില്‍ എഴുപത് സീറ്റുകളിലും കോഓണ്‍ഗ്രസും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും മത്സരിക്കാനാണ് സാധ്യത.ശേഷിക്കുന്ന സീറ്റുകള്‍ ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് വീതിച്ച് നല്‍കും.