സിപിഐഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പന്‍ അന്തരിച്ചു.കണ്ണൂര്‍ കൂത്തുപറമ്പ് വെടിവെയ്പില്‍ പരുക്കേറ്റ് കഴിഞ്ഞ മുപ്പത് വര്‍ഷമായി കിടപ്പിലായിരുന്നു പുഷ്പന്‍. അന്‍പത്തിലാം വയസിലാണ് അന്ത്യം
ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപ്രതിയില്‍ ചികിത്സയിലിരിക്കെയാണ് പുഷന്റെ അന്ത്യം.ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞമാസമാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.1994-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിന് എതിരായ സമരത്തിനിടയിലാണ് പൊലീസ് വെടിവെയ്പില്‍ പുഷ്പന് പരുക്കേറ്റത്. കുത്തുപറമ്പില്‍ അര്‍ബന്‍ സൊസൈറ്റിയുടെ ശാഖ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മന്ത്രി എം.വി രാഘവന് എതിരെ നടന്ന ഡിവൈഎഫ്‌ഐ പ്രതിഷേധത്തിന് നേരെയാണ് പൊലീസ് വെടിവെയ്പുണ്ടായത്.അഞ്ച് പ്രവര്‍ത്തകര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടു.പുഷ്പന്റെ സുഷുമ്‌ന നാഡിക്കാണ് വെടിയേറ്റത്.
അന്ന് വെടിയേറ്റ് വീണ പുഷ്പന്‍ പിന്നീട് ഒരിക്കലും എഴുന്നേറ്റില്‍.കഴിഞ്ഞ മുപ്പത് വര്‍ഷമായി കട്ടിലിലായിരുന്നു ജീവിതം..മൂന്ന് പതിറ്റാണ്ടുകാലം സിപിഐഎമ്മിന്റെ കരുതലില്‍ പോരാട്ട വീര്യത്തോടെ പുഷ്പന്‍ ജീവിച്ചു.സിപിഐഎമ്മിന്‍ പുഷ്പന്‍ ജീവിച്ചിരുന്ന രക്തസാക്ഷിയായിരുന്നു പുഷ്പന്‍.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പോരാട്ടത്തിന്റെ പകരം വെയ്ക്കാനില്ലാത്ത പ്രതീകവും ഇടതുയുവജന പ്രസ്ഥാനങ്ങള്‍ക്ക് ആവേശവുമാായി മാറിയ പോരാളിയുമാണ് വിടവാങ്ങിയിരിക്കുന്നത്.