ചെങ്കടലില്‍ വീണ്ടും ചരക്ക് കപ്പലിന് നേരെ ആക്രമണം. യെമനിലെ ഹൂത്തി വിമതര്‍ ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സൂചന. ബ്രിട്ടീഷ് കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് കപ്പല്‍. ഹൂത്തികളുടെ ഭീഷണി പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണനീക്കത്തേയും ബാധിച്ച് തുടങ്ങി. ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ബാര്‍ബഡോസ് പതാക വഹിക്കുന്ന ബ്രിട്ടീഷ് ഉടമസ്ഥതയില്‍ ഉള്ള കപ്പലിന് നേരെ ആണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കപ്പലിന് നേരിയ കേടുപാടുകള്‍ സംഭവിച്ചെന്ന് യു.കെ സൈന്യം അറിയിച്ചു. ആക്രമണത്തിന് മുന്‍പ് ചെറിയൊരു ബോട്ട് കപ്പലിന് സമീപത്ത് കണ്ടതായും യു.കെ സൈന്യം അറിയിച്ചു.
ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. കപ്പല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവില്‍ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. യെമനിലെ ഹൂത്തികള്‍ തന്നെയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സംശയം. ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ബ്രിട്ടീഷ് യു.കെ കപ്പലുകളും ആക്രമിക്കും എന്ന് ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യു.എസ്-യുകെ സംഖ്യം ഹൂത്തികള്‍ക്ക് എതിരെ പ്രത്യാക്രമണം ആരംഭിച്ച പശ്ചാത്തലത്തില്‍ ആയിരുന്നു ഭീഷണി. ചെങ്കടലിലെ ഹൂത്തി ഭീഷണി യു.എസ് യുകെ പ്രത്യാക്രമണത്തിന് ശേഷം വര്‍ദ്ധിക്കുകയാണ് ചെയ്തത്. കൂടുതല്‍ കപ്പലുകള്‍ സൈനിക നടപടിക്ക് ശേഷം ആക്രമിക്കപ്പെട്ടു.
ഹൂത്തികളുടെ ആക്രമണഭീഷണി ആഗോളതലത്തിലുള്ള ചരക്ക് ഗതാഗതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണവ്യാപാരത്തേയും ഹുത്തി ഭീഷണി ബാധിക്കുകയാണ്.പല പാശ്ചാത്യരാജ്യങ്ങളും പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കമതി കുറച്ച് മറ്റ് സ്രോതസുകളെ ആശ്രയിക്കുകയാണ്.