ഇന്‍ര്‍നെറ്റ് ബ്രൗസറായ ഗൂഗിള്‍ ക്രോം ഉപയോക്തക്കാള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍. അടിയന്തരമായി ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യണം എന്നാണ് നിര്‍ദ്ദേശം. ഇല്ലെങ്കില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ എത്രയും പെട്ടെന്ന് പുതിയ പതിപ്പിലേക്ക് മാറണം എന്നാണ് യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കുന്നത്.
ഹാക്കിംഗ് അടക്കമുള്ള സൈബര്‍ ഭീഷണികള്‍ മുന്‍നിര്‍ത്തിയാണ് സൈബര്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നിര്‍ദ്ദേശം. ഒന്നില്‍ കൂടുതല്‍ അപകടസാധ്യതകള്‍ ഗൂഗിളിള്‍ ക്രോമിന്റെ പഴയ പതിപ്പുകളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും സൈബര്‍ സുരക്ഷാ അഥോറിട്ടി വ്യക്തമാക്കി.
ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യുന്നില്ലെങ്കില്‍ കമ്പ്യൂട്ടറുകളില്‍ ഹാക്കര്‍മാര്‍ കടന്നുകയറുന്നതിനും സ്വകാര്യവിവരങ്ങള്‍ അടക്കും ചോരുന്നതിനും കാരണമാകും എന്നും മുന്നറിയിപ്പില്‍ പുറയുന്നുണ്ട്. ക്രോമിന്റെ പുതിയ പതിപ്പുകളില്‍ ഇത്തരം ആക്രമണങ്ങളെ തടയുന്നതിനുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടെന്നാണ്