ഗാസവെടിനിര്‍ത്തല്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വന്നേക്കും.ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരത്തോട്് കൂടിയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരിക.ബന്ദികളുടെ മോചനത്തിനും ഞായറാഴ്ച തുടക്കമാകും.പതിനഞ്ച് മാസം നീണ്ട ഗാസ യുദ്ധത്തിന് ആണ് വിരാമമാകുന്നത്.മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന വെടിനിര്‍ത്തലിന്റെ ഒന്നാംഘട്ടമാണ് ഞായറാഴ്ച തുടങ്ങുന്നത്. ബന്ദികളുടെ മോചനത്തിനും ഞായറാഴ്ച തുടക്കമാകും.
ആദ്യ ദിനം മൂന്ന് ബന്ദികളെ ആയിരിക്കും ഹമാസ് മോചിപ്പിക്കുക.മൂന്നാംഘട്ടത്തിലായിരിക്കും ഗാസ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ധാരണയിലേക്ക് എത്തുക.എന്നാല്‍ ഇസ്രയേല്‍ സൈന്യം ഗാസ ഈജിപ്ത് അതിര്‍ത്തിയില്‍ ഫിലാഡല്‍ഫി ഇടനാഴിയില്‍ തുടര്‍ന്നേക്കും. ഗാസയുടെ അധികാരം സംബന്ധിച്ചും മൂന്നാംഘട്ടത്തിലാകും തീരുമാനം.അതെസമയം വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയതിന് ശേഷവും ഗാസയില്‍ ആക്രമണം തുടരുകയാണ് ഇസ്രയേല്‍ സൈന്യം.32 പലസ്തീനികള്‍ ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു