ഗാസയില്‍ ഉടന്‍വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി അമേരിക്ക ശ്രമങ്ങള്‍ നടത്തുന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ആറ് ആഴ്ച്ച നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലിന് ആണ് ശ്രമം.റഫായില്‍ തിങ്ങിപ്പാര്‍ക്കുന്ന ജനങ്ങളെ സംരക്ഷിക്കണം എന്നും ബൈഡന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ചെങ്കടലില്‍ ഒരു അമേരിക്കന്‍ ചരക്ക് കപ്പല്‍ കൂടി ഹൂത്തികള്‍ ആക്രമിച്ചു.
ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം
ഗാസയില്‍ സുസ്ഥിര വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി രാവും പകലും പ്രവര്‍ത്തിക്കുകയാണെന്ന് ജോബൈഡന്‍ വ്യക്തമാക്കിയത്.
ബന്ദികളുടെ മോചനത്തിനും ആറ് ആഴ്ച്ച നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലിനും ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ബൈഡന്‍ പറഞ്ഞു. ശാശ്വതമായി നിലനില്‍ക്കുന്ന പരിഹാരങ്ങള്‍ക്കുളള അടിത്തറപാകലായിട്ടാണ് താത്കാലിക വെടിനിര്‍ത്തലിന് ശ്രമിക്കുന്നതെനും ബൈഡന്‍ പറഞ്ഞു.തെക്കന്‍ ഗാസയില്‍ ഒന്നരലക്ഷ ദശലക്ഷത്തോളം പലസ്തീനികള്‍ തിങ്ങിപാര്‍ക്കുന്ന റഫായില്‍ ഇസ്രയേല്‍ ആക്രമണം നടത്തരുതെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. പലതവണ പലായനം ചെയ്യേണ്ടിവന്നവരാണ് ഗാസയില്‍ ഉള്ളത്. അവരെ സംരക്ഷിക്കണം എന്നും ബൈഡന്‍ ആവശ്യപ്പെട്ടു.ഗാസയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വീടുകള്‍ വിട്ടിറങ്ങേണ്ടി വന്നവര്‍ അഭയം തേടിയിരിക്കുന്ന റഫായില്‍ ആക്രമണം നടത്താനുള്ള തീരുമാനത്തിന് എതിരെ ആഗോളതത്തിലും വലിയ പ്രതിഷേധം ഉയര്‍ന്നുണ്ട്.ഇസ്രയേലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് അവസാനിപ്പിക്കണം എന്ന ആവശ്യം യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്.
ഇതിനിടയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഈജിപ്ത് ഖത്തര്‍ അമേരിക്ക എന്നി രാജ്യങ്ങലാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്നത്. അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ തലവന്‍ ബില്യം ബേര്‍ണ്‍സ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി കെയ്‌റോയില്‍ എത്തി. ഇതിനിടെ ചെങ്കടലില്‍ ഹൂത്തികളുടെ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ ചരക്ക് കപ്പലിന് നേരിട കേടുപാടുകള്‍ സംഭവിച്ചു. ഇറാനിലോക്ക് പോയ കപ്പലിന് നേരെ ആണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു.