ഗാസയ്ക്ക് പിന്നാലെ ലബനനും സമ്പൂര്‍ണ്ണയുദ്ധ ഭൂമിയായി മാറുന്നു.
ആകാശത്ത് നിന്നും കരമാര്‍ഗ്ഗവും വ്യാപകമായ ആക്രമണം ആണ് ഇസ്രയേല്‍ സൈന്യം ലബനനില്‍ എമ്പാടും നടത്തുന്നത്. ഇതിനിടെ ഇറാഖില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു.
ഗാസയിലേതിന് സമാനമായി മാറുകയാണ് ലബബനിലേയും സാഹചര്യങ്ങള്‍.വന്‍തോതില്‍ ആണ് കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുന്നത്. മരണസംഖ്യയും വര്‍ദ്ധിക്കുകയാണ്.127 കുട്ടികളും 261 സ്ത്രീകളും അടക്കം രണ്ടായിരത്തിലധികം പേര്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് ലബനന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍.ആയിരങ്ങള്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. പരുക്കേറ്റവരെ ചികിത്സിക്കുന്നതിനുള്ള ആശുപത്രികളും ഗാസയിലേതിന് സമാനമായി ഇല്ലാതാവുകയാണ്. ഇന്നലെ മാത്രം ലബനനില്‍ ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് നാല് ആശുപത്രികള്‍ ആണ് പ്രവര്‍ത്തനം നിര്‍ത്തിയത്.ആശുപത്രികള്‍ ആക്രമിക്കപ്പെടുന്നുണ്ച്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടയില്‍ മാത്രം ലബനനില്‍ മുപ്പത്തിയേഴ് ആരോഗ്യസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്.
ഇന്നലെ രാത്രി ബെയ്‌റൂത്തില്‍ മാത്രം പന്ത്രണ്ട് തവണയാണ് ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. തെക്കന്‍ ലബനനിലെ ഹിസ്ബൂള്ളയുടെ ഒരു കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.അതെസമയം ഇസ്രയേലിലേക്ക് ഇറാഖിലെ ഇസ്ലാമിക് റെസ്റ്റന്‍സ് നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഇസ്രയേലില്‍ ഗോലാന്‍ കുന്നുകളിലാണ് ആക്രമണം. ഇരുപത്തിയഞ്ച് പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.