മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ 15 അംഗ ഏകദിന ടീമിനെ ഒരു ചാനല്‍ ഷോയില്‍ താരം വെളിപ്പെടുത്തി. സഞ്ജു സാംസണും മധ്യനിര ബാറ്റര്‍ തിലക് വര്‍മ്മയും ടീമില്‍ നിന്ന് പുറത്തായപ്പോള്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയെയും ഗാംഗുലി തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശ്രയേഷ് അയ്യര്‍, കെ.എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ ,സൂര്യകുമാര്‍ യാദവ്, ഇഷന്‍ കിഷാന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ , അക്‌സര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാധവ് എന്നിവരാണ് ദാദയുടെ 15 അംഗസ്‌ക്വാഡില്‍ ഇടം പിടിച്ചത്. ഫാസ്റ്റ് ബൗളിംഗ് ബാക്ക്അപ് ആയി പ്രസിദ്ധ് കൃഷ്ണയെയും സ്പിന്‍ ബൗളിംഗ് ബാക്ക്അപ് ആയി യുസ്‌വേന്ദ്ര ചാഹലിനെയും അദ്ദേഹം ഉള്‍പ്പെടുത്തി. ഏതെങ്കിലും ബാറ്റര്‍ക്ക് പരിക്കു പറ്റിയാല്‍ പകരക്കാരനായി തിലകിനെ പരിഗണിക്കാമെന്നും ഗാംഗുലി സൂചിപ്പിച്ചു.